Select Your Language

Notifications

webdunia
webdunia
webdunia
webdunia

4ജി വേഗതയുടെ കാര്യത്തില്‍ ഇന്ത്യ നാണിക്കണം; സ്ഥാനം ഏറെ പിന്നില്‍

4ജി വേഗതയുടെ കാര്യത്തില്‍ ഇന്ത്യ നാണിക്കണം; സ്ഥാനം ഏറെ പിന്നില്‍

4ജി വേഗതയുടെ കാര്യത്തില്‍ ഇന്ത്യ നാണിക്കണം; സ്ഥാനം ഏറെ പിന്നില്‍
ന്യൂ​ഡ​ൽ​ഹി , വെള്ളി, 23 ഫെബ്രുവരി 2018 (10:51 IST)
4ജി ​വേ​ഗ​ത്തി​ന്‍റെ കാ​ര്യ​ത്തി​ൽ ഇ​ന്ത്യ പാകിസ്ഥാനും പിന്നിലെന്ന് റിപ്പോര്‍ട്ട്. മൊ​ബൈ​ൽ അ​ന​ല​റ്റി​ക്സ് ക​മ്പ​നി​യാ​യ ഓ​പ്പ​ണ്‍ സി​ഗ്ന​ൽ വി​വി​ധ രാ​ജ്യ​ങ്ങ​ളി​ൽ ന​ട​ത്തി​യ പ​ഠ​ന​ത്തി​ലാ​ണ് മ​റ്റു രാ​ജ്യ​ങ്ങ​ളെ അ​പേ​ക്ഷി​ച്ച് ഇന്ത്യ  ഏറെ പിന്നിലാണെന്ന് വ്യക്തമായത്.

4ജി ​വേ​ഗ​ത്തി​ന്‍റെ കാ​ര്യ​ത്തി​ൽ 88 രാ​ജ്യ​ങ്ങ​ളു​ടെ പി​ന്നി​ലാ​യിട്ടാണ് ഇന്ത്യയുടെ സ്ഥാനം. പാ​കിസ്ഥാ​നി​ൽ 4ജി ​വേ​ഗം 14എം​ബി​പി​എ​സ് ആ​ണ്. 9 എം​ബി​പി​എ​സ് 4ജി ​വേ​ഗ​വു​മാ​യി അ​ൽ​ജീ​രി​യ​യാ​ണ് ഇ​ന്ത്യ​ക്കു തൊ​ട്ടു​മു​ക​ളി​ൽ.

അതേസമയം, ടെലികോം സേവന ദാതാക്കള്‍ 2017ല്‍ 4ജി നെറ്റ് വര്‍ക്കുകള്‍ വ്യാപിപ്പിച്ചു. വരും കാലങ്ങളിലും ഇത് തുടരുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. വീഡിയോ കാണുന്നതിനാണ് കൂടുതല്‍ ഡാറ്റ ഉപയോഗിക്കുന്നതെന്നും കണക്കുകള്‍ പറയുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ആ​ദി​വാ​സി യു​വാ​വിനെ തല്ലിക്കൊന്ന സംഭവത്തില്‍ കർശന നടപടിയെന്ന് മുഖ്യമന്ത്രി; മ​ക​നെ കൊ​ന്ന​വ​രെ ശി​ക്ഷി​ക്കണ​മെന്ന് ​മ​ധു​വി​ന്‍റെ അ​മ്മ