Select Your Language

Notifications

webdunia
webdunia
webdunia
webdunia

സിയറയുടെ പുത്തൻ അവതാരം എന്ന് വരും ? രണ്ടാം വരവിനായി കണ്ണുനട്ട് ഇന്ത്യൻ വാഹന ലോകം !

സിയറയുടെ പുത്തൻ അവതാരം എന്ന് വരും ? രണ്ടാം വരവിനായി കണ്ണുനട്ട് ഇന്ത്യൻ വാഹന ലോകം !
, വ്യാഴം, 13 ഫെബ്രുവരി 2020 (17:57 IST)
ഇന്ത്യൻ എസ്‌യുവി വിപണിയിലെ തുടക്കക്കാരിൽ ഒരാളായ സിയറയെ തിരികെ കൊണ്ടുവരാൻ ഒരുങ്ങുകയാണ് എന്ന സൂചനയാണ് ഡൽഹി ഓട്ടോ എക്സ്‌പോയിൽ വാഹനത്തിന്റെ പുതുതലമുറ ഇലക്ട്രിക് കൺസെപ്റ്റിനെ അവതരിപ്പിച്ചുകൊണ്ട് ടാറ്റ നൽകുന്നത്. വാഹനത്തിന്റെ പ്രൊഡക്ഷൻ മോഡൽ എന്നെത്തും എന്നാതാണ് ഇന്ത്യൻ വാഹന ലോകം ഇപ്പോൾ ചോദിയ്ക്കുന്നത്.
 
പഴയ സിയറയുടെ ഡിസൈൻ ശൈലി ആധുനികവൽകരിച്ചുകൊണ്ടാണ് ഇലക്ട്രോണിക് കൺസപ്റ്റിന് ടാറ്റ രൂപം നൽകിയിരിക്കുന്നത്. 1991 വിപണിയിലെത്തിയ സിയറ 2000ത്തോടെ പിൻവാങ്ങി. പിന്നീട് സഫാരിയുടെ മുന്നേറ്റമായിരുന്നു. എന്നാൽ സിയറയ്ക്ക് ഇപ്പോഴും അരാധകർ ഏറെയാണ്. ഇതു തന്നെയാണ് വാഹനത്തിന്റെ പുതുതലമുറ ഇലക്ട്രിക് പതിപ്പിനെ ഒരുക്കാൻ ടാറ്റയ്ക്ക് പ്രചോദനമാകുന്നത്.   
 
ആൾട്രോസ് ഒരുക്കിയിരിക്കുന്ന ആൽഫ പ്ലാറ്റ്ഫോമിൽ തന്നെയായിരിയ്ക്കും ഈ വാഹനവും ഒരുക്കുക എന്നാണ് റിപ്പോർട്ടുകൾ. പഴയ വാഹനത്തിന്റെ പിറകിൽ വിൻഡോയ്ക്ക് പകരം ഒരു ഗ്ലാസ് കനോപ്പിയാണ് പുതിയ ഡിസൈനിൽ നൽകിയീയ്ക്കുന്നത്. പഴയ വാഹനത്തിന് സമാനമായി 3 ഡോറുകൾ തന്നെയാണ് പുതിയ ഇലക്ട്രിക് കൺസെപ്റ്റിനും ഉള്ളത്.
 
മുന്നിൽ രണ്ട് ഡോറുകളും, പിന്നിൽ സ്ലൈഡ് ചെയ്യാവുന്ന വിധത്തിൽ ഒരു ഡോറുമാണത്. എന്നാൽ വാഹനത്തിന്റെ മറ്റു സാങ്കേതിക കാര്യങ്ങളെ കുറിച്ച് ടറ്റ വിവരങ്ങൾ ഒന്നും പുറത്തുവിട്ടിട്ടില്ല. വാഹനത്തിന്റെ പ്രൊഡക്ഷൻ മോഡൽ ഒരുക്കുന്നത് സംബന്ധിച്ചോ, വിപണിയിൽ ഇറക്കുന്നതിനെ കുറിച്ചോ ടാറ്റ ഒന്നും തന്നെ വ്യക്തമാക്കിയിട്ടില്ല.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വീഡിയോ കോൾ വഴി വരനും വധുവുമെത്തി; വിവാഹനിശ്ചയം നടത്തി ബന്ധുക്കൾ, വീഡിയോ