Select Your Language

Notifications

webdunia
webdunia
webdunia
webdunia

സാംസങ്ങിന്റെ ഫ്ലിപ് ഫോൺ പുറത്തിറങ്ങി, ഫീച്ചറുകൾ ഇങ്ങനെ !

സാംസങ്ങിന്റെ ഫ്ലിപ് ഫോൺ പുറത്തിറങ്ങി, ഫീച്ചറുകൾ ഇങ്ങനെ !
, വ്യാഴം, 13 ഫെബ്രുവരി 2020 (14:39 IST)
ഗ്യാലക്സി ഫോൾഡിന് ശേഷം വീണ്ടുമൊരു ഫോൾഡ് സ്മാർട്ട്ഫോൺ പുറത്തിറക്കിയിരിയ്ക്കുകയാണ് സാംസങ്, സാംസങ് Z ഫ്ലിപ് എന്ന വെർടിക്കലായി മടക്കാവുന്ന സ്മാർട്ട്ഫോണിനെയാൺ സാൻഫ്രാൻസിസ്കോയിൽ നടന്ന അൺപോക്ഡ് 2020 എന്ന പരിപാടിയിൽ സാംസങ് വിപണിയിൽ അവതരിപ്പിച്ചത്. 1380 ഡോളറാണ് സ്മാർട്ട്‌ഫോണിന്റെ വില. ഇന്ത്യൻ രൂപയിൽ ഇത് 98000 രൂപ വരും 
 
എന്നാൽ സ്മർട്ട്ഫോൺ എപ്പോൾ ഇന്ത്യൻ വിപണിയിൽ എത്തും എന്ന കാര്യം സാംസങ് വ്യക്തമാക്കിയിട്ടില്ല. 6.7 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് ഡൈനാമിക്ക് എഎംഒഎല്‍ഇ‍ഡി ഹോൾപഞ്ച് ഡിസ്പ്ലേയാണ് സ്മാർട്ട്ഫോണിൽ നൽകിയിരിയിക്കുന്നത്. ഇത് കൂടാതെ റിയർ ക്യാമറയ്ക്ക് സമീപത്തായി ഒരു 1.1 ഇഞ്ച് സൂപ്പര്‍ എഎംഒഎല്‍ഇഡി ഡിസ്പ്ലേയും നൽകിയിരിയ്ക്കുന്നു. സ്മാർട്ട്ഫോൺ മടക്കുമ്പോൾ നോട്ടിഫിക്കേഷൻ പാനലായും അഡീഷണൽ ഡിസ്പ്ലേയായും ഇത് പ്രവർത്തിയ്ക്കും.
 
റിയർ ക്യാമറ ഉപയോഗിച്ച് സെൽഫി പകർത്താനും പിന്നിലെ ഡിസ്പ്ലേ സഹായിയ്ക്കും. രണ്ട് 12 മെഗാപിക്സൽ സെൻസറുകളാണ് റിയർ ക്യാമറയിൽ ഉള്ളത്. 10 മെഗാപിക്സലാണ് സെൽഫി ക്യാമറ. ക്വാൽകോം സ്നാപ്ഡ്രാഗൺ 855 പ്ലസ് പ്രൊസസറാണ് സ്മാർട്ട്ഫോണിന് കരുത്ത് പകരുന്നത്. 3300 എംഎഎച്ചാണ് ഫോണിന്റെ ബാറ്ററി.   

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'ബീഫ് പരിസ്ഥിരിക്ക് ദോഷം'; മലയാളികൾ സസ്യാഹാരം ശീലമാക്കണമെന്ന് ജയറാം രമേശ്