ഡല്‍ഹി: ഓൻലൈനായി ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനായി ഐ ആർ സി ടി സി ഐപേ എന്ന പേരിൽ സ്വന്തം ഡിജിറ്റൽ പെയ്‌മെന്റ് ഗേറ്റ്‌വേ അവതരിപ്പിച്ച് ഇന്ത്യൻ റെയിൽവേ. മറ്റു സ്വകാര്യ പെയ്‌മെന്റ് ഗേറ്റ്‌വേകളുടെ സഹായത്തോടെയാണ് നേരത്തെ. ടിക്കറ്റുകൾ ബുക്ക് ചെയ്യാൻ സാധിച്ചിരുന്നത്. സ്വന്തം പേയ്‌മെന്റ് ഗേറ്റ്‌വേ അവതരിപ്പിച്ചതോടെ തേർഡ് പാർട്ടിയുടെ സഹായം കൂടാതെ ടിക്കറ്റ് ബുക്ക് ചെയ്യാനാകും.
ഐപേയിലൂടെ തന്നെ ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ചും യു പി ഐ ഉപയോഗിച്ചും ടിക്കറ്റ് ബുക്ക് ചെയ്യാനുള്ള സംവിധാനം ഒരുക്കിയിട്ടുണ്ട്. പുതിയ ഗേറ്റ് വേ ഉപയോഗിക്കുന്നതോടെ ഐ ആർ സി ടി സിയും ബാങ്കുകളുമായി ബുക്കിങ്ങിലുണ്ടാകാവുന്ന സമയ നഷ്ടം ഒഴിവാക്കാൻ സാധികും. മറ്റു പെയ്മെന്റ് ഗേറ്റ്‌വേകളിൽ സാങ്കേതിക തകാറുകൾ കാരണം പണമിടപാടിൽ പ്രശ്നങ്ങൾ നേരിടുന്ന സാഹചരുഅത്തിലാണ് സ്വന്തമായി പെയ്മെന്റ് ഗേറ്റ്‌വേ ആരംഭിക്കാൻ ഐ ആർ സി ടി സി തീരുമാനിച്ചത്.
ഓൺലൈനായി ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ പണം അക്കൗണ്ടില്‍ നിന്ന് പിന്‍വലിക്കപ്പെടുകയും ടിക്കറ്റ് ബുക്ക് ചെയ്യാതെ വരുകയും ചെയ്യുന്ന സാഹചര്യം ഉണ്ടാവാറുണ്ട്. ഇത്തരം സാഹചര്യങ്ങളിൽ പണം അക്കൌണ്ടിൽ തിരികെ നൽകുന്നതിൽ ബാങ്കുകളുമായി നേരിട്ട് ബന്ധപ്പെടാൻ റെയിൽവേക്ക് സാധിച്ചിരുന്നില്ല. സ്വന്തം പെയ്‌മെന്റ് ഗേറ്റ്‌വേ ഉപയോഗിക്കുന്നതിലൂടെ ഈ പ്രശ്നത്തിന് പരിഹാരം കാണാൻ സാധിക്കും.
ഐആര്‍സിടിസിയുടെ സാങ്കേതിക പങ്കാളിയായ എം എം എ ഡി കമ്മ്യൂണിക്കേഷന്‍സാണ് ഐപേയ്ക്ക് സാങ്കേതിക സഹായം നല്‍കുന്നത്. ഐ ആർ സി ടി സി പ്രീപെയ്ഡ് വാലറ്റും ഓട്ടോ ഡെബിറ്റ് സംവിധാനവും ഉടന്‍ അവതരിപ്പിക്കാൻ തയ്യാറെടുക്കുകയാണ് ഇന്ത്യൻ റെയിൽവേ. ഇതോടെ ഓൺലൈൻ ടിക്കറ്റ് ബുക്കിംഗ് കൂടുതൽ ലളിതമാകും.