Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഒറ്റയടിക്ക് സ്വര്‍ണം പവന് 600 രൂപ കുറഞ്ഞു ! വന്‍ തകര്‍ച്ചയിലേക്ക്

ഒറ്റയടിക്ക് സ്വര്‍ണം പവന് 600 രൂപ കുറഞ്ഞു ! വന്‍ തകര്‍ച്ചയിലേക്ക്
, ശനി, 7 ഓഗസ്റ്റ് 2021 (11:04 IST)
സംസ്ഥാനത്ത് സ്വര്‍ണവില കൂപ്പുകുത്തുന്നു. പവന്റെ വില ഒറ്റയടിക്ക് 600 രൂപയാണ് ഇന്ന് കുറഞ്ഞത്. ഗ്രാമിന് 75 രൂപ കുറഞ്ഞു. പവന് 35,080 രൂപയും ഗ്രാമിന് 4385 രൂപയുമാണ് ഇന്നത്തെ വില. കഴിഞ്ഞ ഏഴ് ദിവസത്തിനിടെ 1000 രൂപയിലേറെയാണ് സ്വര്‍ണത്തിനു കുറഞ്ഞത്. 35,680 രൂപയായിരുന്നു ഇന്നലെ പവന് വില. ആഗോള വിപണിയിലെ വിലയിടിവാണ് രാജ്യത്തെ വിപണിയിലും പ്രതിഫലിച്ചത്. യുഎസിലെ ജോബ് ഡാറ്റ ഉയര്‍ന്നതും ഡോളര്‍ കരുത്തുനേടിയതും ട്രഷറി ആദായംവര്‍ധിച്ചതുമാണ് സ്വര്‍ണത്തെ ബാധിച്ചത്. ആഗോളതലത്തില്‍ നിക്ഷേപകര്‍ കൂട്ടമായി സ്വര്‍ണംവിറ്റഴിച്ചു.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മാനസ കൊലക്കേസ്: രാഖിലിന് തോക്ക് നല്‍കിയ ആളെ ബീഹാറില്‍ നിന്ന് അറസ്റ്റുചെയ്തു