Select Your Language

Notifications

webdunia
webdunia
webdunia
webdunia

തക്കാളി കിലോയ്‌ക്ക് രണ്ടു രൂപ; വിലത്തകര്‍ച്ചയില്‍ പതറി കര്‍ഷകര്‍

തക്കാളി കിലോയ്‌ക്ക് രണ്ടു രൂപ; വിലത്തകര്‍ച്ചയില്‍ പതറി കര്‍ഷകര്‍

തക്കാളി കിലോയ്‌ക്ക് രണ്ടു രൂപ; വിലത്തകര്‍ച്ചയില്‍ പതറി കര്‍ഷകര്‍
മറയൂര്‍ , ഞായര്‍, 11 ഫെബ്രുവരി 2018 (14:49 IST)
തമിഴ്‌നാട്ടില്‍ തക്കാളി വില ഇടിയുന്നു. കേരളത്തില്‍ കിലോയ്‌ക്ക് 10 മുതല്‍ 15വരെലഭിക്കുമ്പോള്‍ അതിര്‍ത്തിക്കപ്പുറത്ത് രണ്ട് രൂപയ്‌ക്കാണ് തക്കാളി വില്‍ക്കുന്നത്. വിലത്തകര്‍ച്ച ശക്തമായതോടെ കൃഷിയിടത്തില്‍ തന്നെ തക്കാളി ഉപേക്ഷിക്കാന്‍ കൃഷിക്കാര്‍ പ്രേരിതരാകുകയാണ്.

ഉത്പാദനം കൂടിയതും മറ്റു പ്രദേശങ്ങളില്‍നിന്ന് വ്യാപാരികള്‍ എത്താതിരുന്നതുമാണ് തക്കാളി വില ഇടിയാന്‍ കാരണമായത്. ബുധനാഴ്ച ഉടുമലൈ ചന്തയില്‍ 14 കിലോ തൂക്കമുള്ള തക്കാളിപ്പെട്ടിക്ക് 30 രൂപ വില മാത്രമാണ് കര്‍ഷകന് ലഭിച്ചത്. കഴിഞ്ഞയാഴ്ച 50 രൂപയാണ് ലഭിച്ചത്.

വില ഇടിഞ്ഞതോടെ തക്കാളി കര്‍ഷകര്‍ ദുരിതത്തിലായി. ഉടുമലൈ, പഴനി മേഖലകള്‍ക്ക് സമീപത്തുള്ള കൃഷിക്കാര്‍ക്കാണ് കനത്ത തിരിച്ചടി ലഭിച്ചത്. ആയിരത്തിലധികം ഹെക്ടറുകളിലാണ് ഇവിടെ തക്കാളി കൃഷി ചെയ്‌തിരിക്കുന്നത്. അതേസമയം, കേരളത്തിലെ വിപണിയില്‍ 15 രൂപയ്‌ക്ക് മുകളിലാണ് തക്കാളി വില.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഹൈക്കോടതി നിര്‍ദേശത്തിന് പുല്ലുവില നല്‍കി ആന്റണി പെരുമ്പാവൂരിന്റെ വയല്‍ നികത്തല്‍; പ്രതിഷേധവുമായി സിപിഎം