അസംസ്‌കൃത വസ്‌തുക്കളുടെ വില വർധിച്ച പശ്ചാത്തലത്തിൽ കാറുകളുടെ വില കൂട്ടുമെന്ന് പ്രമുഖ കാർ നിർമാതാക്കളായ മാരുതി സുസുക്കി. നടപ്പ് സാമ്പത്തിക വർഷത്തിന്റെ രണ്ടാം പാദത്തിൽ വില വർധിപ്പിക്കുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.
കഴിഞ്ഞ വർഷം അസംസ്‌കൃത വസ്‌തുക്കളുടെ വില ഉയർന്നതാണ് വാഹനങ്ങളുടെ വില ഉയർത്താൻ കാരണമായിരിക്കുന്നത്. ചിലവിന്റെ ഒരു ഭാഗം ഉപഭോക്താക്കൾക്ക് കൈമാറാൻ നിർബന്ധിതരായിരിക്കുകയാണെന്ന് കമ്പനി അറിയിച്ചു. വർധനവ് എത്രയാണെന്ന് വ്യക്തമാക്കിയിട്ടില്ല. വിവിധ മോഡലുകൾക്ക് വ്യത്യസ്‌തമായ തരത്തിലാവും വില വർധനവ്.ജൂലൈ പാദത്തിലായിരിക്കും വില വർധനവ് നിലവിൽ വരുക.