Select Your Language

Notifications

webdunia
webdunia
webdunia
Monday, 6 January 2025
webdunia

മീഷോ ഇനി മലയാളത്തിലും, പുതിയ അപ്ഡേറ്റുമായി ഷോപ്പിങ് ആപ്പ്

മീഷോ ഇനി മലയാളത്തിലും, പുതിയ അപ്ഡേറ്റുമായി ഷോപ്പിങ് ആപ്പ്
, ശനി, 13 ഓഗസ്റ്റ് 2022 (13:50 IST)
ദില്ലി: മീഷോയുടെ സേവനങ്ങൾ ഇനി മലയാളത്തിലും. വിവിധ പ്രദേശങ്ങളിലെ 377 ദശലക്ഷം വരുന്ന ഉപഭോക്താക്കളെ ലക്ഷ്യമിട്ടാണ് പ്രാദേശിക ഭാഷകളിലും മീഷോ തങ്ങളുടെ സേവനം ലഭ്യമാക്കുന്നത്. മലയാളം ഉൾപ്പടെ 8 പ്രാദേശിക ഭാഷകളിലാണ് മീഷോ പുതുതായി പ്രവർത്തനം ആരംഭിച്ചിരിക്കുന്നത്.
 
മലയാളം,തമിഴ്,കന്നഡ,തെലുങ്ക്,മറാത്തി,ഗുജറാത്തി,ബംഗാളി,ഒഡിയ എന്നീ ഭാഷകളാണ് ആപ്പിൽ പുതുതായി ഉൾപ്പെടുത്തിയിരിക്കുന്നത്. ആപ്പിലെ എല്ലാ സേവനങ്ങൾക്കും ഇതോടെ ഉപഭോക്താക്കൾക്ക് ഇഷ്ടഭാഷ തിരെഞ്ഞെടുക്കാനാകും. ഉപഭോക്താക്കളിൽ പകുതി പേരും ആദ്യമായി ഇ കൊമേഴ്സ് പ്ലാറ്റ്ഫോം ഉപയോഗിക്കുന്നവരാണ് എന്നതിനാലാണ് പുതിയ അപ്ഡേഷൻ കൊണ്ടുവന്നിരിക്കുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നെയ്യാറ്റിന്‍കരയില്‍ ദേശീയ പതാക പിഴുതെറിഞ്ഞ സിപിഎം പ്രവര്‍ത്തകനെ പോലീസ് അറസ്റ്റ് ചെയ്തു