ബലേനോയോടും ഗ്ലാന്‍സയോടും എതിരിടാൻ കൂടുതൽ കരുത്തിൽ വലിയ ഹ്യുണ്ടായ് ഐ 20 വരുന്നൂ !

Webdunia
തിങ്കള്‍, 10 ജൂണ്‍ 2019 (16:36 IST)
കോംപാക്ട് എസ് യു വി വെന്യുവിനെ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചതിന് പിന്നാലെ പ്രീമിയം ഹാച്ച്‌ബാക്കിൽ കൂടുതൽ ശ്രദ്ധ ചെലുത്താൻ തയ്യാറെടുക്കുകയാണ് ;ഹ്യുണ്ടായി. കമ്പനി ഇന്ത്യയിൽ പുറത്തിറക്കിയ പ്രീമിയം ഹാച്ച്‌ബാക്ക് ഐ 20യെ അടി മുടി മാറ്റം വരുത്തി കുടുതൽ കരുത്തോടെ വിപണിയിലെത്തിക്കാൻ ഹ്യൂണ്ടായി തയ്യാറെടുക്കുന്നതായാണ് റിപ്പോർട്ടുകൾ പുറത്തുവരുന്നത്.
 
ഹ്യുണ്ടായിയുടെ പുതിയ വാഹത്തിന്റെ ചിത്രങ്ങൾ ടെസ്റ്റിനിടെ പുറത്തായതാണ് റിപ്പോർട്ടിന് പിന്നിൽ. ബലേനോയോടും, ഹോണ്ട ജാസിനോടും ടൊയോട്ട ;ഗ്ലാൻസയോടും കൂടുതൽ മത്സരം സൃഷ്ടിക്കാനാവുന്ന തരത്തിൽ വാഹനത്തിൽ വിപുലമായ മാറ്റങ്ങൾ ഹ്യൂണ്ടായി കൊണ്ടുവരുന്നു എന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത് 2020ലായിരിക്കും ഈ വഹനം ഇന്ത്യൻ വിപണിയിൽ എത്തുക. ഐ 20യുടെ മൂന്നാം തലമുറ പതിപ്പയിരിക്കും ഇത്.
 
ഐ 20യുടെ അതേ ഡൈസൈനിലുള്ള കൂടുതൽ വലിപ്പത്തിലുള്ള വാഹനത്തിന്റെ ചിത്രം ഇന്ത്യൻ ഓട്ടോസ് ബ്ലോഗാണ് പുറത്തുവിട്ടത്. പുതിയ കോംപാക്ട് എസ് യു വി വെന്യുവിനെ അടിസ്ഥന്നപ്പെടുത്തിയാണ് പുതിയ മാറ്റങ്ങൽ ഐ 20യിൽ പ്രതീക്ഷിക്കപ്പെടുന്നത്. ഹെഡ്‌ലാമ്പുകളിലും ഗ്രില്ലിലും വരുന്നന്ന മറ്റത്തോടെ വാഹനത്തിന്റെ മുഖഛായ തന്നെ മാറും എന്നാണ് റിപ്പോർട്ടുക. വെന്യുവിലേതിന് സമാനമായ ഇന്റീരിയറും ഹ്യൂണ്ടായിയുടെ ഏറ്റവും പുതിയ യൂസർ അസിസ്റ്റ് ടെക്കനോളജി ബ്ലു ലിങ്കും വാഹനത്തിൽ ഇടം പിടിക്കും എന്നാണ് റിപ്പോർട്ടുകൾ.
 
1.2 ലിറ്റ കാപ്പ ഡ്യുവൽ പെട്രോൾ, 1.4 ലിറ്റർ യു 2 സി ആർ ഡി ഐ ഡീസൽ എന്നീ എഞ്ചിൻ വേരിയന്റുകളിലാണ് നിലവിൽ വാഹനം വിപണിയിലുള്ളത്. എന്നാൽ മൂന്നാം താമുറ ഐ 20യിൽ വെന്യുവിൽ ഉപയോഗിച്ചിരിക്കുന്ന 1.0 ലിറ്റർ കാപ്പ ടി ജി ഡി ഐ പെട്രോൾ എഞ്ചിനായിരിക്കും ഉണ്ടാവുക എന്നാണ് റിപ്പോർട്ടുകൾ  120 പി എൻ കരുത്തും 170 എൻ എം ടോർക്കും സൃഷ്ടിക്കാൻ ഈ എഞ്ചിനാകും. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

യഥാർഥ ബൈസൺ താങ്കളാണ്,അഭിമാനം മാത്രം, ബൈസൺ സിനിമയെ പ്രശംസിച്ച് മണിരത്നം

തദ്ദേശ തെരെഞ്ഞെടുപ്പ് അടുത്തിരിക്കെ ക്ഷേമ പെൻഷൻ ഉയർത്താനൊരുങ്ങി സർക്കാർ, 1800 രൂപയാക്കും

എല്ലാം കാണുക

ഏറ്റവും പുതിയത്

റെയില്‍വേ സുരക്ഷാ നടപടികളില്‍ കേന്ദ്രസര്‍ക്കാര്‍ ശ്രദ്ധിക്കുന്നില്ല; കേന്ദ്രത്തിനും യുഡിഎഫിനുമെതിരെ വിമര്‍ശനവുമായി മന്ത്രി ശിവന്‍കുട്ടി

കണ്ണൂരില്‍ അമ്മയുടെ കൈയ്യില്‍ നിന്ന് കിണറ്റില്‍ വീണ് മൂന്ന് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

മെസ്സി മാർച്ചിൽ വരും, മെയിൽ വന്നെന്ന് കായികമന്ത്രി അബ്ദുറഹ്മാൻ

ഓടുന്ന ട്രെയിനില്‍ നിന്നും യുവതിയെ തള്ളിയിട്ടു; മദ്യലഹരിയിലായിരുന്ന പ്രതി പിടിയില്‍

ശബരിമല സ്വര്‍ണ്ണ കൊള്ളക്കേസ്: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡണ്ട് എന്‍ വാസുവിനെ എസ്‌ഐടി ചോദ്യം ചെയ്തു

അടുത്ത ലേഖനം
Show comments