Select Your Language

Notifications

webdunia
webdunia
webdunia
webdunia

അസ്യൂസ് സെൻ ഫോണുകൾക്കും ലാപ്‌ടോപ്പുകൾക്കും ഇന്ത്യയിൽ വിലക്കേർപ്പെടുത്തി സുപ്രീം കോടതി !

അസ്യൂസ് സെൻ ഫോണുകൾക്കും ലാപ്‌ടോപ്പുകൾക്കും ഇന്ത്യയിൽ വിലക്കേർപ്പെടുത്തി സുപ്രീം കോടതി !
, തിങ്കള്‍, 10 ജൂണ്‍ 2019 (15:53 IST)
അസ്യൂസിന്റെ സെൻ ബ്രാൻഡിൽ പുറത്തിറക്കുന്ന സ്മാർട്ട്‌ഫോണുകൾക്കും ലാപ്‌ടോപ്പുകൾക്കും വിലക്കേർപ്പെടുത്തി സുപ്രീം കോടതി മെയ് 28 മുതലുള്ള ആറാഴ്ച കാലത്ത് സെൻ ബ്രാൻഡിംഗിലുള്ള സ്മാർട്ട്‌ഫോണുകളും ലാപ്‌ടോപ്പുകളും വിൽക്കുന്നതാണ് സുപ്രീം കോടതിയുടെ സിംഗിൾ ബെഞ്ച് വിലക്കിയിരിക്കുന്നൽത്. സെൻ എന്ന ട്രേഡ്മാർക്ക് ഇന്ത്യയിൽ മറ്റൊരു കമ്പനിക്ക് അനുവദിച്ചതാണ് എന്ന് കണ്ടെത്തിയതോടെയാണ് സുപ്രീം കോടതിയുടെ നടപടി. 
 
ടെലി കെയർ നെറ്റ്‌വർക്ക് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിക്ക് ഇന്ത്യയിലെ ഉപയോഗത്തിനായി 2008 രജിസ്റ്റർ ചെയ്ത ട്രേഡ്മാർക്കാണ് സെൻ (Zen) സ്മാർട്ട്‌ഫോണുകളും, ടാബുകളും ഉൾപ്പടെയുള്ള ഗാഡ്ജറ്റുകൾക് പുറത്തിരക്കുന്ന കമ്പനിയാണിത്. തങ്ങളുടെ ട്രേഡ്മാ‌ർക്ക് അസ്യൂസ് അനധികൃതമായി ഉപയോഗിക്കുന്നു എന്ന് കാട്ടി ടെലികെയർ കോടതിയെ സമീപിക്കുകയായിരുന്നു.
 
ഒരേ പേരിലുള്ള ട്രേഡ്മാർക്കുകൾ ആളുകളിൽ സംശയം ഉണ്ടാക്കും എന്ന് ടെലി കെയറിനുവേണ്ടി ഹാജരായ അഭിഭാഷകൻ കോടതിയിൽ വാദിച്ചു. എന്നാൽ അസ്യൂസ് എന്ന പേരിനോട് ചേർത്താണ് സെൻ എന്ന ബ്രാൻഡിംഗ് ഉപയോഗിക്കുന്നത് എന്നും അതിനാൽ ആളുകളിൽ ആശയക്കുഴപ്പം ഉണ്ടാകില്ല എന്നാണ് അസ്യൂസിനായി ഹാജരായ അഭിഭാഷകൻ കോടതിയിൽ മറുപടി നൽകിയത്. 
 
കേസിൽ അന്തിമ തീരുമാനം കോടതി കൈക്കൊണ്ടിട്ടില്ല. തർക്കം നിലനിൽക്കുന സാഹചര്യത്തിലാണ് സെൻ‌ ബ്രാൻഡിംഗിലുള്ള സ്മർട്ട്‌ഫോണുകളും ലാപ്‌ടോപ്പുകളും ഇന്ത്യയിൽ വിൽക്കുന്നതിന് കോടതി വിലക്കേർപ്പെടുത്തിയത്. സുപ്രീം കോടതിയുടെ വിലക്ക് അസ്യൂസിന് വൻ തിരിച്ചടിയാണ്. സ്മാർട്ട്‌ഫോണുകളുടെയും ലപ്ടോപ്പുകളും വിൽപ്പനയിൽ വിധി വലിയ കുറവുണ്ടാക്കും.  

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

തെളിവായി മുടി, വിരലടയാളം, രക്തം; ബാലഭാസ്‌കറിന് സംഭവിച്ചത് എന്ത് ? - ക്രൈംബ്രാഞ്ച് അരിച്ചു പെറുക്കുന്നു!