Select Your Language

Notifications

webdunia
webdunia
webdunia
webdunia

മുത്തശ്ശനായാൽ ഇങ്ങനെ വേണം, നാലുമാസം പ്രായമുള്ള ചെറുമകന് 240 കോടിയുടെ ഇൻഫോസിസ് ഓഹരികൾ നൽകി നാരായണ മൂർത്തി

മുത്തശ്ശനായാൽ ഇങ്ങനെ വേണം, നാലുമാസം പ്രായമുള്ള ചെറുമകന് 240 കോടിയുടെ ഇൻഫോസിസ് ഓഹരികൾ നൽകി നാരായണ മൂർത്തി

അഭിറാം മനോഹർ

, തിങ്കള്‍, 18 മാര്‍ച്ച് 2024 (19:18 IST)
പണമുള്ളവർക്ക് എന്തുമാകമല്ലോ എന്ന് നമ്മൾ പലപ്പോഴും നിത്യജീവിതത്തിൽ പറഞ്ഞിട്ടുള്ള കാര്യമായിരിക്കും. പണക്കാർ അവരുടെ മക്കൾക്കോ കൊച്ചുമക്കൾക്കോ നൽകുന്ന സമ്മാനങ്ങൾ കേട്ടും നമ്മൾ ഞെട്ടിക്കാണും. എന്നാൽ കൊച്ചുമകനെ ഇന്ത്യയിലെ തന്നെ ഏറ്റവും പ്രായം കുറഞ്ഞ കോടീശ്വരനാക്കി മാറ്റിയിരിക്കുകയാണ് ഇൻഫോസിസ് സ്ഥാപകനായ എൻ ആർ നാരയണമൂർത്തി. നാല് മാസം പ്രായമുള്ള ചെറുമകൻ ഏകാഗ്ര രോഹൻ മൂർത്തിക്കാണ് നാരായണമൂർത്തി 240 കോടിയുടെ കമ്പനി ഷെയറുകൾ സമ്മാനമായി നൽകിയത്.
 
എക്സ്ചേഞ്ച് ഫയലിംഗ് പ്രകാരം ഇന്ത്യയിലെ രണ്ടാമത്തെ ഐടി കമ്പനിയായ ഇൻഫോസിസിൽ ഏകാഗ്ര രോഹൻ മൂർത്തിക്ക് 15,00,000 ഓഹരികൾ അഥവ 0.04 ശതമാനം ഓഹരിയാണുള്ളത്. കൊച്ചുമകന് ഇത്രയും ഓഹരികൾ സമ്മാനിച്ചതോടെ ഇൻഫോസിസിൽ നാരായണമൂർത്തിയുടെ ഓഹരി 0.40 ശതമാനത്തിൽ നിന്നും 0.36 ശതമാനമായി. കഴിഞ്ഞ നവംബറിലാണ് മകൻ രോഹൻ മൂർത്തിക്കും ഭാര്യ അപർണ കൃഷ്ണനും കുഞ്ഞ് പിറഞ്ഞത്. നാരായണമൂർത്തിയുടെ മക്കളായ അക്ഷത മൂർത്തിക്കും യുകെ പ്രധാനമന്ത്രി ഋഷി സുനക്കിനും 2 പെൺമക്കളാണുള്ളത്. നാരായണമൂർത്തിയുടെ മൂന്നാമത്തെ പേരക്കുട്ടിയാണ് ഏകാഗ്ര രോഹൻ മൂർത്തി.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പോക്സോ കേസിൽ 45 കാരന് 13 വർഷം തടവും പിഴയും