Select Your Language

Notifications

webdunia
webdunia
webdunia
webdunia

അമ്പരപ്പിക്കുന്ന ഫീച്ചറുകളും തകര്‍പ്പന്‍ ഡിസൈനുമായി ഹോണര്‍ വി10 വിപണിയിലേക്ക് !

ഹോണര്‍ വി10 ന്‍റെ സവിശേഷതകള്‍

അമ്പരപ്പിക്കുന്ന ഫീച്ചറുകളും തകര്‍പ്പന്‍ ഡിസൈനുമായി ഹോണര്‍ വി10 വിപണിയിലേക്ക് !
, വ്യാഴം, 23 നവം‌ബര്‍ 2017 (10:55 IST)
ഹോണറിന്റെ ഏറ്റവും പുതിയ സ്മാര്‍ട്ട്ഫോണ്‍ ഹോണര്‍ വി10 വിപണിയിലേക്കെത്തുന്നു. 2160X1080 പക്സല്‍ റെസല്യൂഷനുളള 5.99 ഇഞ്ച് എഫ്‌എച്ച്‌ഡി ഡിസ്പ്ലേയുമായാണ് ഈ ഫോണ്‍ എത്തുക. റിയര്‍ മൗണ്ട് ഫിങ്കര്‍പ്രിന്റ് സ്കാനറും ഫുള്‍ സ്ക്രീന്‍ ഡിസൈനുമായി എത്തുന്ന ഈ ഫോണിന്റെ വില സംബന്ധിച്ച വിവരങ്ങള്‍ കമ്പനി പുറത്തുവിട്ടിട്ടില്ല. 22.5W സൂപ്പര്‍ ചാര്‍ജ്ജോടു കൂടിയ 3750എംഎഎച്ച്‌ ബാറ്ററിയും ഫോണില്‍ നല്‍കിയിട്ടുണ്ട്. 
 
ആന്‍ഡ്രോയിഡ് 8.0 ഓറിയോ EMUI 8.0യില്‍ പ്രവര്‍ത്തിക്കുന്ന ഈ ഫോണിന് പ്രീമിയം ലുക്ക് നല്‍കുന്നതിനായി മെറ്റാലിക് ചേസാണ് നല്‍കിയിരിക്കുന്നത്. 16എംപിയും 20എംപി സെന്‍സറുമുള്ള ഡ്യുവല്‍ ക്യാമറ പിന്നില്‍ നല്‍കിയപ്പോള്‍ 13എംപി ക്യാമറയാണ് ഫോണിന്റെ മുന്‍‌വശത്ത് നല്‍കിയിരിക്കുന്നത്. 6ജിബി റാമുമായി എത്തുന്ന ഈ ഫോണ്‍ 64ജിബി/128ജിബി എന്നിങ്ങനെയുള്ള രണ്ട് വേരിയന്റിലാണ് എത്തുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അമിത്ഷായ്‌ക്കെതിരെ വാര്‍ത്ത കൊടുത്ത മാധ്യമപ്രവര്‍ത്തകനെ ബിജെപി അന്വേഷിക്കുന്നതായി വെളിപ്പെടുത്തല്‍