Webdunia - Bharat's app for daily news and videos

Install App

ക്ലച്ച് ഇല്ല, ഗിയർ മാത്രം; ഹ്യൂണ്ടായി വെന്യുവിന് പുതിയ ഇന്റലിജെന്റ് ട്രാൻസ്മിഷൻ വേരിയന്റ്

Webdunia
വ്യാഴം, 23 ജൂലൈ 2020 (14:08 IST)
ജനപ്രിയ ‌കോംപാക്ട് എസ്‌യുവി വെന്യുവിന്റെ പുതിയ പതിപ്പ് വിപണിയിലെത്തിച്ച് ഹ്യൂണ്ടായി. ക്ലച്ച്‌ അമര്‍ത്താതെ ഗിയര്‍ മാറ്റാവുന്ന ഇന്റലിജെന്റ് മാനുവല്‍ ട്രാന്‍സ്മിഷനാണ് വെന്യുവിൽ ഒരുക്കിയിരിയ്ക്കുന്നത്. വിപണിയിൽ തന്നെ ആദ്യമായാണ് ഈ സാങ്കേതികവിദ്യ അവതരിപ്പിയ്ക്കുന്നത്. 1 ലീറ്റര്‍ ടി-ജിഡിഐ പെട്രോള്‍ 6 സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷനൊപ്പമായിരിക്കും ഐഎംടി എത്തുന്നത്. 
 
ഇന്റെന്‍ഷന്‍ സെന്‍സര്‍, ഹൈഡ്രോളിക് ആക്ചുവേറ്റര്‍, ട്രാന്‍സ്മിഷന്‍ കണ്‍ട്രോള്‍ യൂണിറ്റ് എന്നിവ അടങ്ങിയ ട്രാന്‍സ്മിഷന്‍ ഗിയര്‍ ഷിഫ്റ്റാണ് ഐഎംടി സാങ്കേതികതയിലുള്ളത്. ഡ്രൈവര്‍ ഗിയര്‍ മാറ്റാന്‍ തുടങ്ങുമ്പോള്‍തന്നെ സെന്‍സറുകള്‍ ക്ലച്ച്‌ പ്രവര്‍ത്തിപ്പിക്കുന്നു. ഇതോടെ ഡ്രൈവിങ് കൂടുതൽ അനായാസമാകും എന്ന് ഹ്യൂണ്ടായ് പറയുന്നു. വെന്യു 1 ലീറ്റര്‍ പെട്രോള്‍ എന്‍ജിനും 1.5 ലീറ്റര്‍ ഡീസല്‍ എന്‍ജിനും സ്പോര്‍ട്ട് വേരിയന്റും കമ്പനി അവതരിപ്പിച്ചു. 
 
എസ്‌എക്സ്, എസ്‌എക്സ് ഓ, എസ്‌എക്സ് പ്ലസ് എന്നീ വേരിയന്റുകളിലാണ് സ്പോര്‍ട്സ് വകഭേദം. 1 ലീറ്റര്‍ എസ്‌എക്സ് ഐഎംടി വകഭേദത്തിന് 9.9 ലക്ഷം രൂപയും എസ്‌എക്സ് ഓയ്ക്ക് 11.08 ലക്ഷം രൂപയുമാണ് വില. സ്പോര്‍ട്സ് ട്രിമ്മിലെ 1 ലീറ്റര്‍ എസ്‌എക്സ് ഐഎംടി വകഭേദത്തിന് 10.20 ലക്ഷം രൂപയും എസ്‌എക്സ് ഓയ്ക്ക് 11.20 ലക്ഷം രൂപയും നൽകണം. 1.0 ലീറ്റര്‍ എസ്‌എക്സ് പ്ലസിന് 11.58 ലക്ഷം രൂപയും 1.5 ലീറ്റര്‍ ഡീസല്‍ എസ്‌എക്സിന് 10.30 ലക്ഷം രൂപയും എസ്‌എക്സ് ഓയ്ക്ക് 11.52 ലക്ഷം രൂപയുമാണ് വില.

അനുബന്ധ വാര്‍ത്തകള്‍

ഭാവിയില്‍ നിങ്ങള്‍ക്ക് നടുവേദന വരാം; ഇതാണ് ശീലമെങ്കില്‍!

ടീമിന്റെ ഭാവിയ്ക്കായി യുവതാരങ്ങള്‍ വരട്ടെ, ഇംഗ്ലണ്ട് ഇതിഹാസ പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സണ്‍ വിരമിക്കുന്നു!

ഹാര്‍ദ്ദിക്കിന്റെ ഈഗോ നിറഞ്ഞ ക്യാപ്റ്റന്‍സി സീനിയര്‍ താരങ്ങള്‍ക്ക് ദഹിക്കണമെന്നില്ല, മുംബൈ ഇന്ത്യന്‍സിലെ പ്രശ്‌നമെന്തെന്ന് പറഞ്ഞ് ഡിവില്ലിയേഴ്‌സ്

King Kohli: ഇങ്ങോട്ട് വാങ്ങിയിട്ടുണ്ടെങ്കിൽ അത് തിരിച്ച് കൊടുത്തിരിക്കും, അതാണ് കിംഗ് കോലിയുടെ ശീലം

ഗദ്ദർ 2വിനെ വെല്ലാൻ ബോർഡർ 2വുമായി സണ്ണി ഡിയോൾ, ഒപ്പം ആയുഷ്മാൻ ഖുറാനയും

പെൺകുട്ടിക്കു നേരെ ഉപദ്രവം: അദ്ധ്യാപകൻ അറസ്റ്റിൽ

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വിരല്‍ ശസ്ത്രക്രിയക്കെത്തിയ നാലുവയസുകാരിയുടെ നാവിന് ശസ്ത്രക്രിയ നടത്തി

വാഹനാപകടം : യുവാവിനു ദാരുണാന്ത്യം

പോക്സോ കേസ് പ്രതിക്ക് 13 വർഷം കഠിനതടവ്

മെയ് 30തോടുകൂടി കാലവര്‍ഷം കേരളത്തിലെത്തും; വരുന്ന ഏഴുദിവസവും ഇടിമിന്നലോടുകൂടിയ മഴ

അടുത്ത ലേഖനം
Show comments