ആഗോള വിപണികളെ തകർച്ച ഇന്ത്യയെയും ബാധിച്ചതോടെ രാജ്യത്തെ ഓഹരി സൂചികകൾ നഷ്ടത്തിൽ ക്ലോസ് ചെയ്തു. സെന്‍സെക്‌സ് 843.79 പോയന്റ് താഴ്ന്ന് 57,147.32ലും നിഫ്റ്റി 257.50 പോയന്റ് നഷ്ടത്തില്‍ 16,983.50ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. തുടർച്ചയായ മൂന്നാം ദിവസമാണ് വിപണി തകർച്ചയെ നേരിടുന്നത്.
റഷ്യ- യുക്രെയ്ൻ സംഘർഷം രൂക്ഷമായതും സാമ്പത്തിക മാന്ദ്യത്തെക്കുറിച്ചുള്ള ആശങ്കയും പണപ്പെരുപ്പ നിരക്ക് പ്രഖ്യാപിക്കുന്നതിന് മുൻപ് നിക്ഷേപകർ കരുതലെടുക്കുന്നതുമാണ് വിപണിയെ ബാധിച്ചത്.
എല്ലാ സെക്ടറൽ സൂചികകളും ഇന്ന് നഷ്ടം നേരിട്ടു. ഓട്ടോ, മെറ്റൽ,ഓയിൽ ആൻഡ് ഗ്യാസ്, റിയാൽറ്റി സൂചികകൾ 1-3 ശതമാനം താഴ്ന്നു. ബിഎസ്ഇ മിഡ്ക്യാപ്, സ്‌മോള്‍ ക്യാപ് സൂചികകള്‍ക്കും ഒരുശതമാനം വീതം നഷ്ടമായി.