Select Your Language

Notifications

webdunia
webdunia
webdunia
webdunia

Trading: ബാങ്ക് അക്കൗണ്ട് പോലെ ട്രേഡിങ് അക്കൗണ്ടും സൂക്ഷിക്കുക: നിക്ഷേപകർക്ക് നിർദേശവുമായി സെറോദാ സ്ഥാപകൻ നിതിൻ കാമത്ത്

Trading: ബാങ്ക് അക്കൗണ്ട് പോലെ ട്രേഡിങ് അക്കൗണ്ടും സൂക്ഷിക്കുക: നിക്ഷേപകർക്ക് നിർദേശവുമായി സെറോദാ സ്ഥാപകൻ നിതിൻ കാമത്ത്
, തിങ്കള്‍, 25 ജൂലൈ 2022 (19:43 IST)
ഡീമാറ്റ് അക്കൗണ്ട് ഉടമകൾ തങ്ങളുടെ ലോഗിൻ വിവരങ്ങൾ മറ്റുള്ളവരുമായി പകുവെയ്ക്കുന്നതിനെതിരെ സെറോദയുടെ  സഹസ്ഥാപകനും സിഇഒയുമായ നിതിൻ കാമത്ത്. ട്രേഡിങ് അക്കൗണ്ട് സുരക്ഷിതമായി വെച്ചില്ലെങ്കിൽ സെറോദ ഉൾപ്പടെയുള്ള സ്ഥാപനങ്ങളിലുള്ള ഇടപാടുകാരുടെ ട്രേഡിങ് അക്കൗണ്ടിലെ വിവരങ്ങൾ ചോർന്നേക്കാമെന്നാണ് നിതിൻ കാമത്തിൻ്റെ മുന്നറിയിപ്പ്.
 
ട്രേഡിങ് അക്കൗണ്ട് വിവരങ്ങൾ സൂക്ഷിക്കുന്നതിൻ്റെ ആവശ്യകതയേയും അതിനായുള്ള ചില നിർദേശങ്ങളും അദ്ദേഹം നൽകിയിട്ടുണ്ട്.
 
നിക്ഷേപകർ വഞ്ചിക്കപ്പെടാനുള്ള പ്രധാനകാരണം അവരുടെ വിവരങ്ങൾ മറ്റുള്ളവർക്ക് കൊടുക്കുന്നതാണ്. ബാങ്ക് അക്കൗണ്ട് വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കുന്നത് പോലെ ട്രേഡിങ് വിവരങ്ങളും രഹസ്യമായി സൂക്ഷിക്കേണ്ടതുണ്ട്. ഔദ്യോഗിക വെബ്സൈറ്റുകളിലൂടെയും ആപ്പുകളിലൂടെയും മാത്രമെ ലോഗിൻ വിവരങ്ങൾ നൽകാവു.
 
നിക്ഷേപകരെ ആകർഷിക്കാൻ ഉയർന്ന വരുമാനം വാഗ്ദാനം ചെയ്യുന്ന അപരിചിതരുമായി തങ്ങളുടെ അക്കൗണ്ട് വിവരങ്ങൾ വാട്ട്സാപ്പിലും ടെലിഗ്രാമിലും പങ്കിടരുത്. 2 ഫാക്ടർ ഓതൻ്റിക്കേഷൻ പാസ്‌വേഡുകൾ സുരക്ഷിതമല്ലാത്തതും തട്ടിപ്പിനുള്ള സാധ്യത വർദ്ധിപ്പിക്കുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

എടിഎമ്മിൽ കയറുമ്പോൾ ഇനി ഫോണും കൈയ്യിൽ വേണമോ? ഒടിപി സംവിധാനം നടപ്പാക്കാനൊരുങ്ങി കൂടുതൽ ബാങ്കുകൾ