Select Your Language

Notifications

webdunia
webdunia
webdunia
webdunia

എടിഎമ്മിൽ കയറുമ്പോൾ ഇനി ഫോണും കൈയ്യിൽ വേണമോ? ഒടിപി സംവിധാനം നടപ്പാക്കാനൊരുങ്ങി കൂടുതൽ ബാങ്കുകൾ

എടിഎമ്മിൽ കയറുമ്പോൾ ഇനി ഫോണും കൈയ്യിൽ വേണമോ? ഒടിപി സംവിധാനം നടപ്പാക്കാനൊരുങ്ങി കൂടുതൽ ബാങ്കുകൾ
, തിങ്കള്‍, 25 ജൂലൈ 2022 (19:37 IST)
കൂടുതൽ തുകയ്ക്കുള്ള എടിഎം ഇടപാടുകൾക്ക് ഒടിപി സംവിധാനം ഏർപ്പെടുത്താൻ കൂടുതൽ ബാങ്കുകൾ ഒരുങ്ങുന്നതായി റിപ്പോർട്ട്. നിലവിൽ എസ്ബിഐയ്ക്ക് പതിനായിരം രൂപയ്ക്ക് മുകളിൽ എടിഎം വഴി പണം പിൻവലിക്കാൻ ഒടിപി നിർബന്ധമാണ്.
 
രാജ്യത്ത് എടിഎം കാർഡ് വഴിയുള്ള തട്ടിപ്പ് വർധിച്ച സാഹചര്യത്തിലാണ് എസ്ബിഐ പുതിയ സംവിധാനം ഒരുക്കിയത്. ആദ്യം രാത്രിയിൽ പണം പിൻവലിക്കുന്നതിനായിരുന്നു ഒടിപി നിർബന്ധമാക്കിയത്. എടിഎം  കൗണ്ടറിലെത്തിയ ഉപഭോക്താവിന് പണം പിൻവലിക്കുന്നതിന് മുൻപായി രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിലേക്ക് നാലക്ക നമ്പർ അയയ്ക്കും. ഈ ഒടിപി ഉപയോഗിച്ചാൽ മാത്രമാകും പണം ലഭ്യമാകുക. ഈ സംവിധാനത്തിലേക്ക് മാറാനാണ് മറ്റ് ബാങ്കുകളും തയ്യാറെടുക്കുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വയനാട്ടില്‍ 20കാരന്‍ തൂങ്ങിമരിച്ച നിലയില്‍