ഇന്ധന വില താഴേയ്‌ക്ക്; പെട്രോൾ, ഡീസൽ വില വീണ്ടും കുറഞ്ഞു

തുമ്പി ഏബ്രഹാം

വ്യാഴം, 16 ജനുവരി 2020 (08:40 IST)
ഇന്ധനവിലയിൽ കുറവ് തുടരുന്നു. പെട്രോൾ വിലയിൽ 15 പൈസയും ഡീസൽ വിലയിൽ 14 പൈസയുമാണ് ഇന്ന് കുറഞ്ഞത്. ഒരു ദിവസത്തെ ഇടവേളയ്‌ക്ക് ശേഷമാണ് വീണ്ടും ഇന്ധനവില കുറയുന്നത്. കഴിഞ്ഞ 3 ദിവസങ്ങളിലായി പെട്രോൾ വില 30 പൈസ കുറഞ്ഞിരുന്നു.
 
കൊച്ചിയിൽ ഒരു ലിറ്റർ പെട്രോളിന്റെ ഇന്നത്തെ വില 77 രൂപ 58 പൈസയാണ്. ഡീസൽ വില 72 രൂപ 66 പൈസയും. തിരുവനന്തപുരത്ത് പെട്രോൾ വില 78 രൂപ 96 പൈസയുമാണ്. ഡീസൽ വില 74 രൂപ 06 പൈസയുമാണ്. 

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം ബിജെപിയുടെ ഖജനാവ് നിറഞ്ഞുകവിഞ്ഞു; 2019ൽ തെരഞ്ഞെടുപ്പിനായി ചെലവഴിച്ചത് 1264 കോടി; കണക്കുകൾ പുറത്ത്