രാജ്യത്ത് തുടർച്ചയായ മൂന്നാം ദിവസവും പെട്രോളിന്റെയും ഡീസലിന്റെയും വില വർധിച്ചു. പെട്രോള്‍ ലിറ്ററിന് 54 പൈസയും ഡീസല്‍ 58 പൈസയുമാണ് കൂട്ടിയത്.കഴിഞ്ഞ 3 ദിവസങ്ങൾക്കിടെ മാത്രം 1,70 രൂപയുടെ വർധനവാണ് പെട്രോൾ ഡീസൽ വിലയിൽ ഉണ്ടായിരിക്കുന്നത്.
ഡല്‍ഹിയില്‍ പെട്രോളിന് 73 രൂപയും ഡീസലിന് 71.17 രൂപയുമാണ് ചൊവാഴ്ചയിലെ വില. ദീര്‍ഘകാലത്തെ അവധിക്ക് ശേഷം ഞായറാഴ്‌ച മുതലാണ് പൊതുമേഖലാ എണ്ണകമ്പനികൾ പ്രതിദിനമുള്ള വില നിര്‍ണയം വീണ്ടും ആരംഭിച്ചത്. ആഗോള വിപണീയിൽ ക്രൂഡ് ഓയിൽ വില 40 ഡോളര്‍ നിലവാരത്തിലേയ്ക്ക് ഉയര്‍ന്നതും ലോക്ക്ഡൗണ്‍ കാലയളവില്‍ കേന്ദ്ര സര്‍ക്കാര്‍ രണ്ടുതവണയായി എക്‌സൈസ് തീരുവ വർധിപ്പിച്ചതും വില വർധനവിന് കാരണമായി.