'ബാങ്കുകളിലെ മിനിമം ബാലൻസ് വ്യവസ്ഥ പിൻവലിക്കണം': മുഖ്യമന്ത്രി
'ബാങ്കുകളിലെ മിനിമം ബാലൻസ് വ്യവസ്ഥ പിൻവലിക്കണം': മുഖ്യമന്ത്രി
ബാങ്കുകളിലെ മിനിമം ബാലൻസ് വ്യവസ്ഥയും സർവീസ് ചാർജ്ജ് വ്യവസ്ഥയും പിൻവലിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പത്തുലക്ഷം കോടിയ്‌ക്ക് മുകളിൽ കിട്ടാക്കടം ഉണ്ടായിരിക്കേയാണ് വൻകിടക്കാർക്കു തുടർച്ചയായി ഇളവു നൽകി സാധാരണക്കാരുടെയും അതിനു താഴെയുള്ള നിക്ഷേപകരുടെയും പണമാണ് ചോർത്തുന്നത്.
കിട്ടാക്കടത്തിൽ 88 ശതമാനവും അഞ്ചുകോടിക്കു മുകളിലുള്ള വൻകിടക്കാരുടേതാണ്. അവരുണ്ടാക്കിയ നഷ്ടം സാധാരണ ഇടപാടുകാർ തങ്ങളുടെ ചെറുനിക്ഷേപങ്ങളിൽ നിന്നു നികത്തിക്കൊള്ളണമെന്നു പറയുന്നതുപോലെയാണ് ഇത്തരത്തിലുള്ള ചാർജ്ജ് ഈടാക്കൽ.
പല ബാങ്കുകളിലും ആയിരവും അതിൽ കൂടുതലുമാണ് മിനിമം ബാലൻസ്. അത്രയും ബാലൻ സ് അക്കൗണ്ടിൽ ഇല്ലെങ്കിൽ കൂടുതൽ തുക പിന്നീട് ഈടാക്കുകയാണ് ചെയ്യുക. പാചക വാതക ഗ്യാസ് അടക്കമുള്ളവയുടെ സബ്സിഡി തുക തുച്ഛമാണ്. ഒരുവശത്തു കൂടി കൊടുക്കുന്നുവെന്നു പറയുന്ന ഇളവ് മറുവശത്തുകൂടി സർവീസ് ചാർജിനത്തിൽ ചോർത്തുന്ന ഇത്തരത്തിൽ തീർത്തും ജനവിരുദ്ധമായ ഈ നയം പിൻവലിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.