എസ് യു വി ആരാധകരെ വിസ്മയിപ്പിക്കാനായി റേഞ്ച് റോവർ തങ്ങളുടെ പുതിയ കൺവേർട്ടബിൾ മോഡൽ ഇന്ത്യയിൽ പുറത്തിറക്കി. ഇന്ത്യയിലെ ആദ്യ ലക്ഷ്വറി കൺവേർട്ടബിൾ എസ് യു വിയാണ് റേഞ്ച് റോവർ ഇവോക്ക് കൺവേർട്ടബിൾ. 2015ലെ ലോസ് ഏഞ്ചലസ് മോട്ടോർ ഷോയിലാണ് റേഞ്ച് റോവർ ഈ വാഹനത്തെ ആദ്യമായി അവതരിപ്പിക്കുന്നത്.
വിപണിയിൽ നിലവിൽ ഉള്ള റേഞ്ച് റോവർ ഇവോക്കിന്റെ സാധാരണ പതിപ്പിൽ നിന്നും രൂപത്തിൽ വലിയ മാറ്റങ്ങളില്ല പുതിയ ഇവോക് കൺവേർട്ടബിളിന്. വാഹനത്തിന്റെ മുകൾഭാഗം ഒഴിച്ചു നിർത്തിയാൽ റഗുലർ ഇവോക്കിന് സമാനമായി തോന്നും കൺവേർട്ടബിളും. സുരക്ഷയുടെ കാര്യത്തിലും സൗകര്യത്തിന്റെ കാര്യത്തിലും മികച്ചു നിൽക്കുന്നതാണ് വാഹനം. ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്ട്രോൾ, 360 ഡിഗ്രി ക്യാമറ, റെയിൻ സെൻസറിങ്ങ് വൈപ്പർ,12രീതിയിൽ അഡ്ജസ്റ്റ് ചെയ്യാവുന്ന മുൻ സീറ്റ് എന്നിവ വാഹനത്തിന്റെ പ്രത്യേകതയാണ്
മികച്ച സുരക്ഷ നൽകാനായി ട്രാക്ഷൻ കണ്ട്രോൾ, റോൾ സ്റ്റബിലിറ്റി കണ്ട്രോൾ, റസ്പോൺസ് സിസ്റ്റം ടയർ പ്രഷർ മോണിറ്ററിങ്ങ് എന്നിങ്ങനെ നിരവധി നൂതന സംവിധാനങ്ങൾ ഒരുമിച്ചു പ്രവർത്തിക്കും. പരമാവധി 237 ബിഎച്ച്പി കരുത്തും 340 എന്‍എം ടോര്‍ക്കും സൃഷ്ടിക്കാനാവുന്ന 2.0 ലിറ്റര്‍ ഇന്‍ജെനിയം നാലു സിലിണ്ടര്‍ പെട്രോള്‍ എഞ്ചിനിലാണ് ഇവാഗോ കൺവേർട്ടബിൾ മോഡൽ എത്തുക.