Select Your Language

Notifications

webdunia
webdunia
webdunia
webdunia

2000 രൂപ നോട്ടുകൾ പിൻവലിച്ചേക്കും

ഇനി 2000 രൂപ നോട്ടുകളും ഉണ്ടാകില്ല?

2000 രൂപ നോട്ടുകൾ പിൻവലിച്ചേക്കും
, വ്യാഴം, 21 ഡിസം‌ബര്‍ 2017 (13:58 IST)
2016ലെ നോട്ട് നിരോധനത്തെ തുടർന്ന് പുറത്തിറക്കിയ 2000 രൂപ നോട്ടുകൾ ആർ ബി ഐ ഭാഗികമായി പിൻവലിച്ചേക്കുമെന്ന് റിപ്പോർട്ട്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ചീഫ് എക്കണോമിസ്റ്റ് സൗമ്യകാന്തി ഘോഷ് തയ്യാറാക്കിയ റിപ്പോർട്ടിനെ ഉദ്ധരിച്ച് ഹിന്ദു  ദിനപത്രമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
 
അഞ്ഞൂറിന്റേയും ആയിരത്തിന്റേയും നോട്ടുകൾ പിൻവലിച്ചതിനു പിന്നാലെയാണ് 2000 രൂപ നോട്ടുകൾ ആർബിഐ സമ്പദ് വ്യവസ്ഥയിലെത്തിച്ചത്. എന്നാൽ ജനങ്ങൾക്ക് ആവശ്യമായിരുന്നത് കുറഞ്ഞമൂല്യത്തിലുള്ള നോട്ടുകളായിരുന്നു. ഈ കണ്ടെത്തലാണ് 2000 രൂപ നോട്ടുകൾ പിൻവലിക്കാൻ കാരണാമാകുന്നതെന്നാണ് റിപ്പോർട്ട്.
 
ഡിസംബർ എട്ടിലെ കണക്ക് പ്രകാരം 73,0800 കോടി രൂപയുടെ 2000 രൂപ നോട്ടുകളാണ് വിപണിയിലുള്ളത്. എന്നാൽ മാർച്ച് വരെ വിപണിയിലുള്ള മൂല്യം കുറഞ്ഞ നോട്ടുകൾഏകദേശം 35,0100 കോടിയുടേതാണ്.  

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

‘സിനിമ കണ്ടിട്ട് ഇതുവരെ ഞാന്‍ ഒരു പെണ്ണിനെയും തല്ലിയിട്ടില്ല’; പാര്‍വതിയ്ക്ക് മറുപടിയുമായി മാത്തുക്കുട്ടി