കാത്തിരിപ്പിന് വിരാമമിട്ട് ജിയോ ഫോണ്‍ വിപണിയിലേക്ക്; കേരളത്തിലെ വിൽപ്പന ഇവിടെ മാത്രം !
ജിയോ ഫോണ്‍ ഒക്ടോബര്‍ ഒന്നിനെത്തും
കാത്തിരിപ്പിനു വിരാമമിട്ട് ജിയോയുടെ 4ജിഫോണ്‍ വിപണിയിലേക്കെത്തുന്നു. ഒക്ടോബര്‍ ഒന്നുമുതലായിരിക്കും ഫോണ്‍ എത്തുകയെന്നും ബുക്ക് ചെയ്ത ക്രമനമ്പറിന്റെ അടിസ്ഥാനത്തിലായിരിക്കും വില്‍പന എന്നുമാണ് റിപ്പോര്‍ട്ട്. കേരളത്തില്‍ മുളന്തുരുത്തിയിലായിരിക്കും ജിയോഫോണിന്റെ വില്‍പനയാരംഭിക്കുക.
പ്രത്യേകം തയ്യാറാക്കിയ ജിയോപോയിന്റുകള്‍ വഴിയാണ് ഫോണുകൾ ബുക്ക് ചെയ്‌തവരുടെ പക്കലെത്തുക. മൂന്ന് വര്‍ഷത്തേക്ക് 1500 രൂപ സെക്യൂരിറ്റി ഡിപോസിറ്റ് മാത്രം വാങ്ങിയാണ് ജിയോഫോണിന്റെ വില്‍പന. ഇതിൽ 500 രൂപ ഫോൺ ബുക്ക് ചെയ്യുന്ന വേളയില്‍ തന്നെ നൽകണം.
ബാക്കിവരുന്ന 1000 രൂപ ഫോണ്‍ കയ്യില്‍ ലഭിക്കുന്ന സമയത്താണ് നൽകേണ്ടത്. ഒരു കോടിയിലേറേ ആവശ്യക്കാര്‍ ജിയോഫോണിനുണ്ടെന്നാണ് പുറത്തുവരുന്ന കണക്കുകള്‍ നല്‍കുന്ന സൂചന.