Select Your Language

Notifications

webdunia
webdunia
webdunia
Saturday, 12 April 2025
webdunia

ഇന്ത്യൻ വിപണിയിലേക്ക് റെനോയുടെ അടുത്ത എം പി വി എത്തുന്നു, പുതിയ സെവൻ സീറ്റർ വാഹനം ആർബിസി എന്ന കോഡ് നാമത്തിൽ അറിയപ്പെടും !

വാർത്ത
, ചൊവ്വ, 18 ഡിസം‌ബര്‍ 2018 (15:50 IST)
ഇന്ത്യൻ വിപണിയിലേക്ക് ലോഡ്ജിക്ക് ശേഷം രണ്ടാമത്തെ എം പി വിയെ അവതരിപ്പിക്കാൻ തയ്യാറെടുക്കുകയാണ് ഫ്രഞ്ച് വാഹന നിർമ്മാതാക്കളായ റെനോ. ആർ ബി സി എന്ന കോഡ് നാമത്തിലാണ് ഈ വാഹനം അറിയപ്പെടുന്നത്. വാഹനത്തിന്റെ നിർമ്മാണവുമായി ബന്ധപ്പെട്ട പ്രാരംഭ പ്രവർത്തനങ്ങൾ കമ്പനി ആരംഭിച്ചതായാണ് റിപ്പോർട്ടുകൾ.
 
2019 അവസാനത്തോടുകൂടിയായിരിക്കും വാഹനത്തെ ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കുക. റെനോയുടെ ക്യാപ്ച്ചർ ഡിസൈനിനെ  അടിസ്ഥാനപ്പെടുത്തി. സി എം എഫ് എ എന്ന ചിലവുകുറഞ്ഞ പ്ലാറ്റ്ഫോമിലായിരിക്കും സെവൻ സീറ്റർ വാഹനത്തെ ഒരുക്കുക എന്നാണ് റിപ്പോർട്ടുകൾ. 
 
വിദേശ വിപണിയിൽ അവതരിപ്പിച്ചിട്ടുള്ള റെനോയുടെ സീനിക്, എസ്പാസ് എന്നി എം പി വി മോഡലുകളുടെയും ഡിസൈൻ ശൈലി ലയിപ്പിച്ച് ചേർത്താവും റെനോ പുത്തൻ എം പി വിക്ക് രൂപം നക്കുക. പെട്രോൾ ഡീസൽ എഞ്ചിന് വേരിയെന്റുകളിൽ വാഹനം എത്തും എന്നല്ലാതെ എഞ്ചിൻ ശേഷിയെക്കുറിച്ചുള്ള വിശദാംശങ്ങൾ റെനോ പുറത്തുവിട്ടിട്ടില്ല.  

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പ്രണയാഭ്യർത്ഥന നിരസിച്ചതിന്, വിവാഹിതനായ യുവാവ് കോളേജ് വിദ്യാർത്ഥിനിയുടെമേൽ പെട്രോളൊഴിച്ച് തീകൊളുത്തി !