Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഡോളർ കുതിച്ചുകയറുന്നു, രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു

ഡോളർ കുതിച്ചുകയറുന്നു, രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു

ഡോളർ കുതിച്ചുകയറുന്നു, രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു
, വെള്ളി, 31 ഓഗസ്റ്റ് 2018 (10:38 IST)
രൂപയുടെ മൂല്യം വീണ്ടും ഇടിഞ്ഞു. ഡോളറിനെതിരെ 71 നിലവാരത്തിലാണിപ്പോൾ ഉള്ളത്. ഇന്ന് രാവിലെ 70.96 നിലവാരത്തിലാണ് രൂപയുടെ വ്യാപാരം നടന്നത്. കഴിഞ്ഞ ദിവസം ക്ലോസ് ചെയ്‌തത് 70.74 നിലവാരത്തിലാണ്.
 
ജിഡിപി നിരക്കുകൾ സർക്കാർ ഇന്ന് പുറത്തുവിടാനിരിക്കെയാണ് രൂപയുടെ മൂല്യം വീണ്ടും താഴ്‌ന്നത്. അന്താരാഷ്ട്ര വിപണിയില്‍ എണ്ണവില കൂടുന്നതും ഡോളറിന്റെ ആവശ്യം വര്‍ധിച്ചതുമാണ് രാജ്യത്തെ കറന്‍സിക്ക് വീണ്ടും തിരിച്ചടിയായത്.
 
ഓരോ മണിക്കൂറിലുമാണ് ഡോളറിന്റെ വില കുതിച്ചുകയറുന്നത്. അതേസമയം, 72 മറികടക്കുമെന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്. ഏഷ്യയുടെ എല്ലാ രാജ്യങ്ങളിലേയും കറൻസി ഡോളറിനെ അപേക്ഷിച്ച് ഇടിയുകയാണെങ്കിലും ഏറ്റവും മോശം പ്രകടനം കാഴ്ച വയ്ക്കുന്ന കറൻസി ഇന്ത്യൻ രൂപയാണ്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വീണ്ടും ദുരൂഹമരണം; ഒരു കുടുംബത്തിലെ നാല് പേര്‍ കൊല്ലപ്പെട്ടു - മൃതദേഹങ്ങള്‍ രക്തത്തില്‍ കുളിച്ച നിലയില്‍