Select Your Language

Notifications

webdunia
webdunia
webdunia
webdunia

അമ്പരപ്പിക്കുന്ന ഓഫറുകൾ പ്രഖ്യാപിച്ച് സാംസങ്, സ്മാർട്ട്‌ഫോണുകൾക്കും, ടിവികൾക്കും, വീട്ടുപകരണങ്ങൾക്കും വലിയ വിലക്കുറവ് !

അമ്പരപ്പിക്കുന്ന ഓഫറുകൾ പ്രഖ്യാപിച്ച് സാംസങ്, സ്മാർട്ട്‌ഫോണുകൾക്കും, ടിവികൾക്കും, വീട്ടുപകരണങ്ങൾക്കും വലിയ വിലക്കുറവ് !
, ചൊവ്വ, 8 ഒക്‌ടോബര്‍ 2019 (19:08 IST)
ഉത്സവ കാലത്തോടനുബന്ധിച്ച് വലിയ ഓഫറുകൾ പ്രഖ്യാപിച്ച് പ്രമുഖ സ്മാർട്ട്ഫോൺ ഗൃഹോപകരണ ബ്രാൻഡായ സാംസങ്. സ്മാർട്ട്ഫോണുകളിൽ തുടങ്ങി ഗൃഹോപകരണങ്ങൾ വരെ മികച്ച വിലക്കുറവിൽ വാങ്ങാനുള്ള അവസരമാണ് സാംസങ് ഒരുക്കിയിരിക്കുന്നത്. സാംസങ്ങിന്റെ ഓൺലൈൻ സ്റ്റോറിലൂടെ ഉത്പന്നങ്ങൾ പർച്ചേസ് ചെയ്യുന്നവർക്കാണ് ഓഫറുകൾ ലഭ്യമാവുക. ഈ മാസം 13 വരെ ഓഫർ ലഭ്യമായിരിക്കും.
 
ഓഫറിന്റെ ഭാഗമായി ഗ്യാലക്സി എസ് 9 വെറൂം 29,999 രൂപക്കും, ഗ്യലക്സി നോട്ട് 9 42,999 രൂപക്കും സ്വന്തമാക്കാനാകും. സ്മാർട്ട്ഫോണുകൾക്ക് 50 ശതമാനം വരെ വിലക്കുറവാണ് ലഭിക്കുക. സ്മാർട്ട്ഫോൺ ആക്സസറീസിനും ഓഫറുകൾ ലഭ്യമാണ്. സാംസങ്ങിന്റെ ഏറ്റവും പുതിയ 55 ക്യുഎൽഇഡി ടിവി 84,999 രൂപക്കാണ് ഓഫറിന്റെ ഭാഗമായി വിൽക്കുന്നത്. ഇതുകൂടാതെ റഫ്രിജറേറ്ററുകൾ ഉൾപ്പടെയുള്ള ഗാർഹിത ഉത്പന്നങ്ങൾക്കും വലിയ വിലക്കുറവ് ലഭിക്കും.
 
ഒഫറുകൾക്ക് പുറമേ എച്ച്ഡിഎഫ്സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, ആക്സിസ് ബാങ്ക് തുടങ്ങിയ ബാങ്കുകളുടെ ഡെബിറ്റ് ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ച് പർചേസ് ചെയ്യുന്നവർക്ക് 10 ശതമാനം ക്യാഷ് ബാക്കും ലഭിക്കും.  

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ആദ്യ റഫാൽ യുദ്ധവിമാനം ഇന്ത്യക്ക് കൈമാറി, ഏറ്റുവാങ്ങിയത് പ്രതിരോധ മന്ത്രി