അമേരിക്കയും ചൈനയും തമ്മിലുള്ള വ്യാപാരയുദ്ധം പുതിയ തലങ്ങളിലേക്ക് നീങ്ങുന്നു. അമേരിക്കയുടെ ബോയിങ് 737 മാക്‌സ് ജെറ്റ് തിരികെ നല്‍കിയ ചൈന മറുവശത്ത് തങ്ങളുടെ അത്യാധുനിക ആറാം തലമുറയിലുള്ള J-36, J-50 സ്റ്റെല്‍ത്ത് ഫൈറ്റര്‍ ജെറ്റുകളുടെ പരീക്ഷണങ്ങള്‍ നടത്തി ലോകത്തിന് മുന്നില്‍ തങ്ങളുടെ സൈനികശക്തി പ്രകടിപ്പിച്ചു. ലോകരാജ്യങ്ങള്‍ക്ക് മുന്നില്‍ തങ്ങളുടെ സൈനികശക്തി പ്രഖ്യാപിക്കുന്നതാണ് ചൈനയുടെ ഈ നടപടി. റോയ്‌ട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നതനുസരിച്ച്, ചൈനീസ് എയര്‍ലൈന്‍ ഷിയാമെന് വേണ്ടി തയ്യാറാക്കിയ ബോയിംഗ് 737 മാക്‌സ് ജെറ്റ് വിമാനമാണ്
ചൈന അമേരിക്കയിലെ സിയാറ്റില്‍ സ്ഥിതിചെയ്യുന്ന ഫാക്ടറിയിലേക്ക് തിരികെ എത്തിച്ചത്.
ചൈനീസ് എയര്‍ലൈനിന്റെ കളറില്‍ പെയിന്റ് ചെയ്ത ഈ വിമാനം 8,000 കിലോമീറ്റര്‍ യാത്ര ചെയ്ത് ഗ്വാമിലും ഹവായിയിലും ഇന്ധനം നിറച്ചശേഷമാണ് സിയാറ്റില്‍ തിരിച്ചെത്തിച്ചത്. നീസ് ഇറക്കുമതികളില്‍ 145% വരെ ടാരിഫ് ഉയര്‍ത്തിയതിന് പ്രതികാരമായി ചൈന അമേരിക്കന്‍ സാധനങ്ങളില്‍ 125% ടാരിഫ് ചുമത്തിയിരുന്നു. ഒരു 737 മാക്‌സ് ജെറ്റിന്റെ വില ഏകദേശം 55 ദശലക്ഷം ഡോളറാണ്, ഇത്രയും ഉയര്‍ന്ന ടാരിഫ് ഉള്ളപ്പോള്‍ ഷിയാമെന്‍ എയര്‍ലൈനിന് ഇത് വാങ്ങാന്‍ കഴിയില്ലെന്ന അവസ്ഥയിലെത്തിയിരുന്നു. ചൈനീസ് കമ്പനിയില്‍ നിന്ന് നൂറുകണക്കിന് ഓര്‍ഡറുകളാണ് ബോയിങ്ങിന് ഉണ്ടായിരുന്നത്. എന്നാല്‍ താരിഫ് കുത്തനെ ഉയര്‍ത്തിയതോറ്റെയാണ് ചൈനയുടെ നടപടി.
ചീനീസ് സോഷ്യല്‍ മീഡിയയില്‍ വൈറലായ വീഡിയോകളില്‍ ചെംഗ്ടു എയര്‍ക്രാഫ്റ്റ് ഇന്‍ഡസ്ട്രി കോര്‍പ്പറേഷന്റെ J-36, ഷെന്യാംഗ് എയര്‍ക്രാഫ്റ്റ് കോര്‍പ്പറേഷന്റെ J-50 സ്റ്റെല്‍ത്ത് ഫൈറ്റര്‍ ജെറ്റുകളുടെ പരീക്ഷണങ്ങള്‍ വ്യാപകമായാണ് പ്രചരിക്കുന്നത്. വീഡിയോയില്‍ ഈ ജെറ്റുകള്‍ വേഗത്തിലുള്ള എയര്‍ബേസ് പ്രകടനങ്ങളും കുറഞ്ഞ ഉയരത്തില്‍ ഉള്ള ഫ്‌ലൈറ്റുകളും നടത്തുന്നതായി കാണാം, ഇത് ചൈന സൈനിക സാങ്കേതിക വിദ്യയില്‍ നേടിയ വിപ്ലവാത്മകമായ പുരോഗതിയാണ് കാണിക്കുന്നത്. ഈ വിമാനങ്ങള്‍ അമേരിക്കയുടെ F-35, F-22 ഫൈറ്റര്‍ ജെറ്റുകളെ മറികടക്കുമെന്നും, അമേരിക്ക വികസിപ്പിക്കുന്ന അടുത്ത തലമുറയിലുള്ള F-47 ഫൈറ്ററിനും കടുത്ത വെല്ലുവിളി ഉയര്‍ത്തുമെന്ന് ഉറപ്പാണ്. ഇതാദ്യമായല്ല ചൈന- അമേരിക്ക ബന്ധം വഷളാകുന്നത്. എന്നാല്‍ ഒരേ സമയം സാമ്പത്തികമായും സൈനികമായും വെല്ലുവിളിയുണ്ടാവുന്നത് ഇതാദ്യമായാണ്. ചൈനയുടെ ഈ നീക്കം അമേരിക്കയ്ക്കും അമേരിക്കയ്ക്ക് പിന്തുണ നല്‍കുന്ന രാജ്യങ്ങള്‍ക്കും നല്‍കുന്ന ഒരു മുന്നറിയിപ്പ് കൂടിയാണ്. ഇതൊരു പുതിയ ശീതയുദ്ധത്തിന്റെ തുടക്കമാവുമോ എന്നത് വരും ദിവസത്തെ സംഭവവികാസങ്ങള്‍ വ്യക്തമാക്കും.