Select Your Language

Notifications

webdunia
webdunia
webdunia
webdunia

കുഞ്ഞൻ കാർ നാനോ ഇനിയില്ല, നിർമ്മാണം പൂർണമായും നിർത്താൻ ടാറ്റ

കുഞ്ഞൻ കാർ നാനോ ഇനിയില്ല, നിർമ്മാണം പൂർണമായും നിർത്താൻ ടാറ്റ
, വെള്ളി, 25 ജനുവരി 2019 (15:42 IST)
ടാറ്റയുടെ കുഞ്ഞൻ കാൻ നാനോയുടെ നിർമ്മാണം പൂർണമായും അവസാനിപ്പിക്കുന്നു. ടാറ്റ മോട്ടോർസ് അധികൃതർ ഇക്കാര്യം വ്യക്തമാക്കിക്കഴിഞ്ഞു. ഒരു ലക്ഷം രൂപക്ക് ഒരു കാർ, ലോകത്തെ അമ്പരപ്പിച്ചുകൊണ്ടാണ് ടാറ്റയുടെ ആ പ്രഖ്യാപനം വന്നത്. വാഹന പ്രേമികൾ വാഹനത്തിന്റെ വരവിനായി ഏറെ കാത്തിരുന്നു. 
 
ആളുകളുടെ ആകാംക്ഷക്ക് വിരാമമിട്ടുകൊണ്ട് 2008ൽ തന്നെ വാഹനത്തിന്റെ ആദ്യ മോഡൽ പുറത്തിറങ്ങി. വാഹനം വലിയ വിൽപ്പന സ്വന്തമാക്കുകയും ചെയ്തു. എന്നാൽ തുടക്കത്തിൽ തന്നെ ടാറ്റക്ക് പിഴച്ചു. ഓടുന്നതിനിടെ വാഹത്തിന് തീപിടിക്കുന്നതുൾപ്പടെയുള്ള സാങ്കേതിക തകരാറൂകൾ കാരണം ആദ്യ മോഡലിനെ തന്നെ ടാറ്റക്ക് തിരികെ വിളിക്കേണ്ടിവന്നു. 
 
ഈ തകറാറുകൾ പരിഹരിക്കാൻ സങ്കേതികവിദ്യയിൽ മാറ്റം വരുത്തിയതോടെ വാഹനത്തിന്റെ വില രണ്ട് ലക്ഷത്തിന് മുകളിലേക്ക് പോയി ഇതോടെ ഒരു ലക്ഷം രൂപക്ക് കാർ എന്ന ടാറ്റയുടെ പ്രഖ്യാപനത്തിന് കടുത്ത തിരിച്ചടിയായി.
 
വാഹനത്തിന് ആവശ്യക്കാർ ഇല്ലാതായതോടെ കഴിഞ്ഞ വർഷം ജൂലായിൽ തന്നെ ഓഡറുകൾക്കനുസരിച്ച് മാത്രം വാഹനം നിർമ്മിച്ചാൽ മതി എന്ന തീരുമാനത്തിലേക്ക് ടാറ്റ എത്തിയിരുന്നു. തുടർന്നും വാഹനത്തിന് ഓഡറുകൾ ലഭിക്കാതെ വന്നതോടെയാണ് വാഹനത്തിന്റെ ഉദ്പാദനം പൂർണമായും അവസാനിപ്പിക്കാൻ ടാറ്റ തീരുമാനിച്ചത്.  

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മഞ്ജു വാര്യര്‍ രാഷ്‌ട്രീയത്തിലേക്ക് ?; കോണ്‍ഗ്രസുമായി സഹരിക്കുമെന്ന് റിപ്പോര്‍ട്ട്