Select Your Language

Notifications

webdunia
webdunia
webdunia
webdunia

കുട്ടികളുടെ മനോനിലയിൽ ഭീകരമായ മാറ്റങ്ങൾ വരുത്തുന്നു; പബ്ജി ഗെയിം നിരോധിച്ച് പഞ്ചാബ് സർക്കാർ !

കുട്ടികളുടെ മനോനിലയിൽ ഭീകരമായ മാറ്റങ്ങൾ വരുത്തുന്നു; പബ്ജി ഗെയിം നിരോധിച്ച് പഞ്ചാബ് സർക്കാർ !
, വെള്ളി, 25 ജനുവരി 2019 (11:40 IST)
ചെറിയ കാലംകൊണ്ടാണ് പബ്ജി എന്ന ഓൺലൈൻ ഗെയിം ലോകം മുഴുവൻ പ്രചരിച്ചത്. സുഹൃത്തുക്കളുമൊത്ത് കൂട്ടം ചെർന്ന് കളിക്കാം എന്നതിനാൽ വളരെ വേഗം തന്നെ കുട്ടികളും യുവക്കളും പബ്ജി ഗെയിമിന് അടിമായി മറുകയും ചെയ്തു. പ്ലെയര്‍ അണ്‍നോണ്‍ഡ് ബാറ്റില്‍ ഗ്രൗണ്ട് എന്നതിന്റെ ചുരുക്കമാണ് പബ്ജി. 
 
പബ്ജി ഗൈയിം കുട്ടികളിൽ ഗുരുതരമായ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നു എന്ന് കണ്ടെത്തിയതിനെ തുടർന്ന് പഞ്ചാബ് സർക്കാ കുട്ടികൾ പബ്ജി കളിക്കുന്നത് നിരോധിച്ചുകൊണ്ട് സർക്കുലർ പുറത്തിറക്കി. കുട്ടികൾ പബ്ജി കളിക്കുന്നില്ല എന്ന് ജില്ലാ ഭരണകൂടം ഉറപ്പുവരുത്തണം എന്ന് പഞ്ചാബ് പ്രാഥമിക വിദ്യാഭ്യാസ വകുപ്പ് നിർദേശം നൽകിയിട്ടുണ്ട്. സംസ്ഥാന ബാലവകശ കമ്മീഷന്റെ നിർദേശ പ്രകാരമാണ് പബ്ജി നിരോധിച്ചുകൊണ്ട് പ്രാഥമിക വിദ്യാഭ്യാസ വകുപ്പ് സർക്കുലർ പുറത്തിറക്കിയത്.
 
ഗെയിം കുട്ടികളുടെ മാനസികനിലയിൽ അപകടകരമായ മാറ്റങ്ങൾ ഉണ്ടാക്കുന്നതായും പഠനത്തെ പ്രതികൂലമായി ബാധിക്കുന്നതായും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നും പരാതി ഉയർന്നിട്ടുണ്ട്. പല ഇടങ്ങളിലും പബ്ജി ഗെയിം കളിക്കുന്നതിനിടെ അപകടങ്ങൾ ഉണ്ടായതായും വാർത്തകൾ പുറത്തുവന്നിരുന്നു. രാജ്യവ്യപകമായി പബ്ജി നിരോധിക്കണം എന്നാണ് ഗുജറാത്ത് ബാലാവകാശ കമ്മീഷൻ ജാഗ്രിതി പാണ്ഡ്യ ആവശ്യപ്പെടുന്നത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വ്യാജൻ‌മാർ ഇനി അങ്ങനെ വിലസേണ്ട, ഫെയിസ്ബുക്ക് പണിതുടങ്ങി !