Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇന്ത്യന്‍ നിരത്തില്‍ തരംഗമാകാന്‍ വോള്‍വോ XC 60; ബിഎംഡബ്ല്യു എക്സ് 3യ്ക്ക് തിരിച്ചടിയാകുമോ ?

പുതിയ വോള്‍വോ XC60 ഇന്ത്യയില്‍; വില 55.90 ലക്ഷം രൂപ

ഇന്ത്യന്‍ നിരത്തില്‍ തരംഗമാകാന്‍ വോള്‍വോ XC 60; ബിഎംഡബ്ല്യു എക്സ് 3യ്ക്ക് തിരിച്ചടിയാകുമോ ?
, വ്യാഴം, 14 ഡിസം‌ബര്‍ 2017 (11:45 IST)
വോള്‍വോ XC60 ഇന്ത്യയില്‍ അവതരിപ്പിച്ചു. വോൾവോയുടെ ഏറ്റവും പുതിയ എസ്‌പി‌എ പ്ലാറ്റ്ഫോമിലാണ് ഈ വാഹനം ഒരുക്കിയിരിക്കുന്നത്. 'ഇന്‍സ്‌ക്രിപ്ഷന്‍' എന്ന ഒരു വേരിയന്റിൽ മാത്രമേ വോള്‍വോ XC60 ഇന്ത്യന്‍ വിപണിയില്‍ ലഭ്യമാകു. 55.90 ലക്ഷം രൂപ എക്‌സ്‌ഷോറൂം വിലയിലാണ് പുതിയ വോള്‍വോ XC60 ലഭ്യമാവുക. 
 
വീതിയേറിയ സെൻട്രൽ എയർ ഡാം, ചെത്തിയൊതുക്കിയ ഫ്രണ്ട് ബമ്പർ എന്നീ ഫീച്ചറുകളാണ് വാഹനത്തിന്റെ മുന്‍ഭാഗത്തെ മനോഹരമാക്കുന്നത്. വൈവിധ്യമാര്‍ന്ന എൽഇഡി ടെയിൽ ലാമ്പുകളും റൂഫ് മൗണ്ടഡ് സ്പോയിലറും ക്രോം ഫിനിഷ് നേടിയ റിഫ്ലക്ടറുകളും ഡ്യുവൽ എക്സ്ഹോസ്റ്റ് പൈപ്പുകളുമാണ് പിൻ ഭാഗത്തെ ആകര്‍ഷണം.
 
1969സിസി ഫോർ -സിലിണ്ടർ ട്വിൻ-ടർബ്ബോ ചാർജ്ഡ് ഡീസൽ എൻജിനാണ് വാഹനത്തിന് കരുത്തേകുന്നത്. 4,000 ആര്‍‌പി‌എമ്മില്‍ 233 ബിഎച്ച് പി കരുത്തും 1,750-2,250 ആര്‍‌പി‌എമ്മില്‍ 480എൻ എം ടോർക്കുമാണ് എൻജിൻ സൃഷ്ടിക്കുക. 8സ്പീഡ് ഗിയർട്രോണിക് ഓട്ടോമാറ്റിക് ഗിയർബോക്സാണ് വാഹനത്തിന് നല്‍കിയിട്ടുള്ളത്.
 
ബിഎംഡബ്ല്യു എക്സ് 3, ഔഡി Q5,  മെര്‍സിഡീസ് - ബെന്‍സ് ജി എല്‍ സി , ജാഗ്വാര്‍ എഫ്-പെയ്‌സ്, വിപണിയിലേക്കെത്താന്‍ ഒരുങ്ങുന്ന ലെക്‌സസ് എന്‍ എക്സ് 300എച്ച് എന്നീ കരുത്തന്മാരായിരിക്കും പുതിയ വോള്‍വോ XC60 യുടെ പ്രധാന എതിരാളികളെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു‍. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പെരുമ്പാവൂർ ജിഷ വധക്കേസ്: പ്രതി അമീറുൽ ഇസ്‍ലാമിന് വധശിക്ഷ