എടിഎമ്മുകള്‍ കാലിയാകും, പണത്തിനായി ജനം വലയും; നാളെയും മറ്റന്നാളും ബാങ്ക് പണിമുടക്ക്
എടിഎമ്മുകള്‍ കാലിയാകും, പണത്തിനായി ജനം വലയും; നാളെയും മറ്റന്നാളും ബാങ്ക് പണിമുടക്ക്
വേതന വർദ്ധന ആവശ്യപ്പെട്ട് നാളെ മുതല്‍ 48 മണിക്കൂര്‍ ബാങ്ക് ജീവനക്കാര്‍ പണിമുടക്കും. ഇന്ത്യൻ ബാങ്ക് അസോസിയേഷനുമായി നടത്തിയ അവസാനവട്ട ചർച്ചയും പരാജയപ്പെട്ടതോടെയാണ് 30, 31 തീയതികളില്‍ പനിമുടക്കാന്‍ തീരുമാനിച്ചത്.
രാവിലെ ആറ് മുതൽ വെള്ളിയാഴ്ച രാവിലെ ആറ് മണി വരെയാണ് പണിമുടക്ക്. 9 യൂണിയനുകളാണ് സമരം പ്രഖ്യാപിച്ചിരിക്കുന്നത്. പണിമുടക്ക് ബാങ്ക് ശാഖകളെ ബാധിക്കും. എടിഎമ്മുകളുടെ പ്രവർത്തനത്തനവും താറുമാറാകും.
ആറുമാസം മുമ്പ് പൂര്‍ത്തിയായ നിലവിലെ വേതനകരാര്‍ ന്യായമായ വേതനം അനുവദിച്ചുകൊണ്ടു പുതുക്കണമെന്ന ആവശ്യം യൂണിയന്‍ മുന്നോട്ട് വെച്ചിരുന്നു. എന്നാല്‍ രണ്ട് ശതമാനം മാത്രം വേതന വര്‍ദ്ധന അനുവദിക്കാമെന്ന് ഐബിഎ പറഞ്ഞു. ഇതിനെതിരെയാണ് ബാങ്ക് ജീവനക്കാര്‍ സമരം പ്രഖ്യാപിച്ചത്.