Select Your Language

Notifications

webdunia
webdunia
webdunia
webdunia

ജിയോ ഫോണിന്റെ വിപണി സ്വന്തമാക്കാൻ 4G ഫീച്ചർ ഫോണുമായി ഷവോമി

ജിയോ ഫോണിന്റെ വിപണി സ്വന്തമാക്കാൻ 4G ഫീച്ചർ ഫോണുമായി  ഷവോമി
, വെള്ളി, 3 ഓഗസ്റ്റ് 2018 (17:59 IST)
ജിയോ ഫോണിന് കടുത്ത മത്സരം സൃഷ്ടിക്കുന്നതിനായി ഷവോമി 4G  സൌകര്യമുള്ള ഫീച്ചർഫോണുമായി എത്തുന്നു. നിലവിൽ ചൈനീസ് വിപണിയിൽ മാത്രം അവതരിപ്പിച്ചിരിക്കുന്ന ഫോണിന് ക്വിൻ എ ഐ എന്നാണ് പേരു നൽകിയിരിക്കുന്നത്. ഉടൻ തന്നെ ഇന്ത്യൻ വിപണിയിൽ ഫോണിനെ അവതരിപ്പിക്കും എന്നാണ് റിപ്പോർട്ടുകൾ. 
 
2.8 ഇഞ്ച് കളര്‍ ഡിസ്പ്‌ളേയില്‍ എത്തുന്ന ഫോണിന് 320 x 240 പിക്‌സല്‍ റെസൊല്യൂഷന്‍ ആണുള്ളത്. 1.3 ജിഗാ ഹെഡ്‌സ് ARM Cortex ക്വാഡ് കോര്‍ പ്രോസസറാണ് ഫോണിന് കരുത്ത് പകരുക. 256 എംബി റാമും 512 എംബി മെമ്മറിയുമാണ് മറ്റു പ്രധാന സവിശേഷതകള്‍. ഒപ്പം T4 കീബോര്‍ഡും ഫോണിലുണ്ട്.
 
ചാര്‍ജുചെയ്യുന്നതിനും ഡാറ്റ കൈമാറുന്നതിനുമായി USB ടൈപ്പ് സി പോര്‍ട്ട് ഫോണില്‍ നൽകിയിരിക്കുന്നു. 1480 mAh ബാറ്ററിയാണ് ഫോണിന്റെ ബാറ്ററി ബാക്കപ്പ്. 4G LTE, VoLTE ബാൻഡുകൾ ഫോണിൽ ലഭ്യമാണ്. ക്വിൻ എ ഐക്ക് 199 യുവാന്‍ (ഏകദേശം 2000 രൂപ) ആണ് ചൈനയില്‍ വിപണി വില. ആന്‍ഡ്രോയിഡ് ഒ എസ് അടിസ്ഥാനമാക്കിയാണ് ഫോണ്‍ പുറത്തിറക്കിയിരിക്കുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പ്രോസിക്യൂട്ടറെ മാറ്റേണ്ട ആവശ്യമില്ല; 'അമ്മ'യോട് എതിർപ്പ് പ്രകടിപ്പിച്ച് ആക്രമിക്കപ്പെട്ട നടി