Select Your Language

Notifications

webdunia
webdunia
webdunia
webdunia

പുതിയ തൊഴിൽ നിയമം: ഏപ്രിൽ മുതൽ ജീവനക്കാരുടെ ശമ്പളം കുറയും!

പുതിയ തൊഴിൽ നിയമം: ഏപ്രിൽ മുതൽ ജീവനക്കാരുടെ ശമ്പളം കുറയും!
, ബുധന്‍, 9 ഡിസം‌ബര്‍ 2020 (19:32 IST)
പുതിയ തൊഴിൽ നിയമങ്ങൾ എപ്രിൽ മുതൽ പ്രാബല്യത്തിൽ വരുന്നതോടെ ജീവനക്കാരുടെ ശമ്പളം കുറയുമെന്ന് റിപ്പോർട്ട്. അലവൻസ് ആനുകൂല്യം മൊത്തം ശമ്പളത്തിന്റെ 50 ശതമാനത്തിൽ കൂടരുതെന്നാണ് പുതിയ തൊഴിൽ നിയമത്തിൽ പറയുന്നത്.
 
തൊഴിൽ പരിഷ്‌ക്കരണത്തിന്റെ ഭാഗമായാണ് കേന്ദ്രം പുതിയ ലേബർ ബിൽ കൊണ്ടുവന്നത്. ഏപ്രിൽ ഒന്ന് മുതൽ പ്രാബല്യത്തിലാകുന്ന പുതിയ തൊഴിൽ നിയമം തൊഴിലാ‌ളികൾക്ക് തിരിച്ചടിയായേക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
 
നിലവിൽ അടിസ്ഥാന ശമ്പളം കുറച്ചുകൊണ്ട് അലവൻസ് വർധിപ്പിക്കുന്ന രീതിയാണ് തൊഴിലാളികൾ സ്വീകരിച്ചുവരുന്നത്. പുതിയ നിയമപ്രകാരം അലവൻസ് അടിസ്ഥാന ശമ്പളത്തിന്റെ 50 ശതമാനത്തിൽ കുറയാൻ പാടുള്ളതല്ല. പുതിയ നിയമം വരുന്നതോടെ ജീവനക്കാരുടെ അടിസ്ഥാന ശമ്പളം വർധിപ്പിക്കാൻ തൊഴിലുടമകൾ നിർബന്ധിതരാകും. അടിസ്ഥാന ശമ്പളത്തിന്റെ അടിസ്ഥാനത്തിലാണ് ഗ്രാറ്റിവിറ്റി വിഹിതം അടയ്‌ക്കുന്നത്. ഇതോട്വെ അടിസ്റ്റ്ഹ്ഹാന ശമ്പളം കുരയ്ക്കാൻ തൊഴിലുടമകൾ തീരുമാനിച്ചാൽ ജീവനക്കാർക്ക് അത് തിരിച്ചടിയാകും. നഷ്ടപഘാരത്തിന്റെ കാര്യത്തിലും സ്ഥിതി ഇങ്ങനെ തന്നെ ആകാനാണ് സാധ്യതയെന്നും റിപ്പോർട്ടുകൾ പറയുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ബുര്‍ജ് ഖലീഫയില്‍ നിങ്ങളുടെ പുതുവത്സര സന്ദേശം പ്രദര്‍ശിപ്പിക്കാം; ഇക്കാര്യം ചെയ്താല്‍ മതി