Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഒരു കിലോ മുല്ലപ്പൂവിന് 6000 രൂപ!

കല്യാണ സീസൺ; മുല്ലപ്പൂവിന് കണ്ണുതള്ളുന്ന വില, പണം കൊയ്ത് കച്ചവടക്കാർ

ഒരു കിലോ മുല്ലപ്പൂവിന് 6000 രൂപ!
, തിങ്കള്‍, 22 ജനുവരി 2018 (11:13 IST)
കല്യാണ സീസണ്‍ അടുത്തുവരുന്നതോടെ മുല്ലപ്പൂവിന്റെ വില വർധിച്ച് വരികയാണ്. രണ്ടുദിവസം കൊണ്ട് കിലോയ്ക്ക് 1800 രൂപ കൂടി. തോവാളയിലെ പൂമാര്‍ക്കറ്റില്‍ ഒരു കിലോ മുല്ലപ്പൂവനിന് വില 6000 കടന്നു. തമിഴ്‌നാട്ടില്‍ മഞ്ഞുകാരണം പൂക്കള്‍ കരിയുന്നുണ്ട്. ഇതിനാൽ പൂക്കളും കുറവാണ്. പൂക്കളുടെ ലഭ്യതക്കുറവും വില കൂടാൻ കാരണമായി.  
 
കേരളത്തിന്റെ അതിര്‍ത്തിയില്‍ മുല്ലപ്പൂ കൃഷി വ്യാപകമാണ്. മഞ്ഞുകാലം കേരളത്തിലെ മൂല്ലപ്പൂ കൃഷിയെ സാരമായി ബാധിച്ചിട്ടില്ലെങ്കിലും, പൊങ്കല്‍ കഴിഞ്ഞതോടെ തമിഴ്‌നാട്ടില്‍ ഇപ്പോള്‍ കല്യാണ സീസണാണ്. ക്ഷാമം മൂലം കേരളത്തിലെ പൂക്കളെയാണ് അവര്‍ ആശ്രയിക്കുന്നത്.
 
കേരളത്തിലെ പൂവിപണിയില്‍ രണ്ടുദിവസമായി മുല്ലപ്പൂ എത്തുന്നില്ല. തൃശ്ശൂര്‍ മാര്‍ക്കറ്റില്‍ വെള്ളിയാഴ്ച മുല്ലപ്പൂ കിലോയ്ക്ക് 3500 രൂപയായിരുന്നു. കോയമ്പത്തൂരില്‍ വലിയ വില നല്‍കിയാണ് കേരളത്തിലെ വ്യാപാരികള്‍ മുല്ലപ്പൂ എടുക്കുന്നത്. നാള്‍ക്കുനാള്‍ പൂവിന് വില വര്‍ധിക്കുന്നതിനാല്‍ മുഴം കണക്കാക്കിയുള്ള വില്പനയും വ്യാപാരികള്‍ നിര്‍ത്തിവച്ചിരിക്കുകയാണ്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സഭയിൽ പ്രതിഷേധിച്ച പ്രതിപക്ഷത്തെ ശാസിച്ച് ഗവർണർ