Select Your Language

Notifications

webdunia
webdunia
webdunia
webdunia

ലേല കേന്ദ്രങ്ങളില്‍ ഏകീകൃത ബില്‍ സംവിധാനം ഏര്‍പ്പെടുത്തണം, തോട്ടം ഉല്‍പ്പന്നങ്ങളെ ജി‌എസ്‌ടിയില്‍ നിന്നും ഒഴിവാക്കണം: ഉപാസി

തോട്ടം ഉല്‍പ്പന്നങ്ങളെ ജി എസ് ടിയില്‍ നിന്നും ഒഴിവാക്കണം: ഉപാസി

ലേല കേന്ദ്രങ്ങളില്‍ ഏകീകൃത ബില്‍ സംവിധാനം ഏര്‍പ്പെടുത്തണം, തോട്ടം ഉല്‍പ്പന്നങ്ങളെ ജി‌എസ്‌ടിയില്‍ നിന്നും ഒഴിവാക്കണം: ഉപാസി
, വ്യാഴം, 14 സെപ്‌റ്റംബര്‍ 2017 (14:41 IST)
എല്ലാ ലേല കേന്ദ്രങ്ങളിലും ഏകീകൃത ബില്‍ സംവിധാനം നടപ്പാക്കണമെന്ന് യുണൈറ്റഡ് പ്ലാന്റേഴ്സ് അസോസിയേഷൻ ഓഫ് സൗത്ത് ഇന്ത്യ (ഉപാസി) ആവശ്യപ്പെട്ടു. വാര്‍ഷിക സമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. തോട്ടം ഉൽപന്നങ്ങളെചരക്ക്, സേവന നികുതിയിൽ (ജിഎസ്ടി) നിന്ന് ഒഴിവാക്കണമെന്നും ഉപാസി ആ‍വശ്യപ്പെടുന്നുണ്ട്. 
 
ജിഎസ്ടി നിലവില്‍ വന്നപ്പോൾ റബർ, കാപ്പി, കുരുമുളക്, ഏലം എന്നിവയ്ക്ക് അഞ്ചു ശതമാനം നികുതി ഏർപ്പെടുത്തി. ഇതു വാറ്റ് പ്രകാരമുള്ള നികുതിക്കു സമാനമാണെന്നും ഉപാസി വ്യക്തമാക്കുന്നു. കാപ്പി ഉൽപാദനത്തിൽ വൻ ഇടിവാണു കഴിഞ്ഞ വർഷങ്ങളിൽ ഉണ്ടായത്. റബർ ഉൽപാദനത്തിൽ കഴിഞ്ഞ15 വർഷത്തിനിടയില്‍ ഏറ്റവും വലിയ കുറവാണു 2015–2016 സാമ്പത്തിക വർഷത്തിൽ രേഖപ്പെടുത്തിയത്. 
 
‌ജൈവവളം ഉപയോഗിച്ചുള്ള കൃഷി കൂടുതൽ പ്രോത്സാഹിപ്പിക്കണമെന്ന് സമ്മേളനത്തിലെ വിശിഷ്ടാതിഥി വ്യക്തമാക്കി. വെള്ളം കൂടുതലായി ഉപയോഗിച്ചുള്ള കൃഷിരീതിയിലും മാറ്റമുണ്ടാകണം. തോട്ടം മേഖലയിൽ കുറഞ്ഞവേതനം നടപ്പാക്കാനുള്ള കേന്ദ്രനീക്കം ഉപേക്ഷിക്കണമെന്ന് ഉപാസി പ്രസിഡന്റ് ഡി.വിനോദ് ശിവപ്പ ആവശ്യപ്പെട്ടു .

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'നടക്കുന്നത് സൂപ്പര്‍ പിആര്‍ഒ വര്‍ക്ക്, ഇത് പാവപ്പെട്ട പെണ്‍കുട്ടിയെ ഒറ്റപെടുത്താന്‍': പി ടി തോമസ്