Webdunia - Bharat's app for daily news and videos

Install App

മധുരമൂറുന്ന ചെറുപയർ പായസം ഉണ്ടാക്കുന്നതെങ്ങനെ?

Webdunia
വ്യാഴം, 25 ജൂലൈ 2019 (17:55 IST)
തണുപ്പെന്നോ ചൂടെന്നോ ഇല്ലാതെ നമുക്ക് കഴിക്കാൻ കഴിയുന്ന ഭക്ഷണപഥാർത്ഥമാണ് പായസം. ഏത് തരം പായസവും കഴിക്കുന്നവർ ഉണ്ടാകും. എന്നാൽ, പെട്ടന്നൊരു ദിവസം കുറച്ച് അതിഥികൾ നിങ്ങളുടെ വീട്ടിൽ വരികയാണെങ്കിൽ എന്ത് പായസമാകും ഉണ്ടാക്കുക? സേമിയ, അടപ്രഥമൻ തുടങ്ങിയ സാധനങ്ങളൊന്നും വീട്ടിൽ ഇല്ലെങ്കിൽ നിങ്ങൾക്കുണ്ടാക്കാൻ കഴിയുന്ന പായസം ചെറുപയർ ആയിരിക്കും. എങ്ങനെയാണ് മധുരമൂറുന്ന സ്വാദിഷ്ടമായ ചെറുപയർ പായസം ഉണ്ടാക്കുന്നത് എന്ന് നോക്കാം. 
 
ആവശ്യമുള്ള സാധനങ്ങള്‍
 
ചെറുപയറു പരിപ്പ് രണ്ടു കപ്പ് 
ചവ്വരി കാല്‍ കപ്പ് 
തേങ്ങാപാല്‍ 
തലപ്പാല്‍ രണ്ടു കപ്പ് 
രണ്ടാം പാല്‍ ആറു കപ്പ് 
മൂന്നാം പാല്‍ ഒമ്പതു കപ്പ് 
ഉപ്പു രസമില്ലാത്ത ശര്‍ക്കര അര കിലോ 
ജീരകം പൊടിച്ചത് അര ടീസ്പൂണ്‍ 
ചുക്കുപൊടി/ എലക്കപൊടി അര ടീസ്പൂണ്‍ 
തേങ്ങാക്കൊത്തു നെയ്യില്‍ മൂപ്പിച്ചത് അര കപ്പ് 
 
തയ്യാറാക്കുന്ന വിധം
 
ചുവടു കട്ടിയുള്ള ചീനച്ചട്ടി കായുമ്പോള്‍ ചെറു പയറു പരിപ്പിട്ടു വാസന വരത്തക്കവിധം വറുക്കുക. പരിപ്പു കഴുകി വൃത്തിയാക്കി, മൂന്നാംപാല്‍ വെട്ടിത്തിളയ്ക്കുമ്പോള്‍ അതില്‍ ഇടുക. പരിപ്പു മുക്കാലും വെന്തു കലങ്ങിയെങ്കില്‍ മാത്രമേ പായസത്തിനു സ്വാദു കാണുകയുള്ളൂ. വെള്ളം വറ്റി കുറുകി തുടങ്ങുമ്പോള്‍ ശര്‍ക്കര ഉരുക്കി അരിച്ചു കുറുക്കി പാനിയാക്കി വെന്ത പരിപ്പില്‍ ഒഴിച്ചിളക്കി കുറുക്കുക. 
 
നല്ലതുപോലെ കുറുകിയാലുടന്‍ രണ്ടാം പാലും കഴുകി വൃത്തിയാക്കിയ ചവ്വരിയും ചേര്‍ക്കുക. ചവ്വരി വെന്തു പായസം പകുതി വറ്റുമ്പോള്‍ വാസനയ്ക്കുള്ളതു തലപ്പാലില്‍ കലക്കിച്ചേര്‍ക്കുക. ഇത് ഒന്നു തിളച്ചാലുടന്‍ മൂപ്പിച്ച തേങ്ങ ചേര്‍ത്തു വാങ്ങി കുറേ നേരം പായസം ഇളക്കി കൊണ്ടിരിക്കണം. മൂപ്പിച്ച തേങ്ങ ചേര്‍ക്കാതെയും ഈ പായസം തയ്യാറാക്കാം.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഇന്ത്യയില്‍ ആര്‍ക്കൊക്കെ പൈലറ്റാകാം; കുറഞ്ഞ പ്രായം 17

നായികയായി കാവ്യ മാധവനെ തീരുമാനിച്ചു, പക്ഷെ അവസാന സമയം കാവ്യ പിന്മാറി: ആ കുഞ്ചാക്കോ ബോബൻ ചിത്രത്തിന് സംഭവിച്ചത്

മീനാക്ഷിയെ കോടതിയിലേക്ക് വലിച്ചിഴയ്ക്കില്ല; മഞ്ജു എഴുതിയ തുറന്ന കത്ത്

'രാമായണത്തിലും മഹാഭാരതത്തിലും ഉള്ള അത്ര വയലന്‍സ് സിനിമയിലില്ല'; ബോധമുള്ളവര്‍ക്ക് സഹിക്കില്ലെന്ന് മധു

Vijay and Trisha: വിജയ്‌യെ തൃഷ ഇൻസ്റ്റഗ്രാമിൽ അൺഫോളോ ചെയ്തതെന്തിന്?

എല്ലാം കാണുക

ഏറ്റവും പുതിയത്

നഖത്തിൽ വെള്ളപാടുകൾ ഉണ്ടോ? പരിഹാരമുണ്ട്

രണ്ടുമാസമായിട്ടും ശിശുവിന് വസ്തുക്കളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ സാധിക്കുന്നില്ലെ, ഇക്കാര്യങ്ങള്‍ അറിയണം

നിങ്ങള്‍ കിടക്കയില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാറുണ്ടോ? എങ്കില്‍ ഇത് അറിഞ്ഞിരിക്കണം

നഖങ്ങളില്‍ വെള്ളനിറമുണ്ടോ, കാല്‍സ്യത്തിന്റെ കുറവാണ്

2008 നും 2017 നും ഇടയില്‍ ജനിച്ച 15 ദശലക്ഷത്തിലധികം ആളുകള്‍ക്ക് അവരുടെ ജീവിതകാലത്ത് ഗ്യാസ്ട്രിക് ക്യാന്‍സര്‍ വരാനുള്ള സാധ്യതയുണ്ടെന്ന് പഠനം

അടുത്ത ലേഖനം
Show comments