Select Your Language

Notifications

webdunia
webdunia
webdunia
webdunia

സ്വാദിഷ്ടമായ ആപ്പിൾ കേക്ക് ഉണ്ടാക്കാം

സ്വാദിഷ്ടമായ ആപ്പിൾ കേക്ക് ഉണ്ടാക്കാം

ചിപ്പി പീലിപ്പോസ്

, വെള്ളി, 13 ഡിസം‌ബര്‍ 2019 (17:19 IST)
ആഹ്ലാദവേളകള്‍ മധുരതരമാക്കാന്‍ കേക്കുകള്‍ വേണം. സ്വാദിഷ്ടവും രുചികരവുമായ ആപ്പിൾ കേക്ക് ഉണ്ടാക്കുന്നത് എങ്ങനെയെന്ന് നോക്കാം. 
 
ചേര്‍ക്കേണ്ട ഇനങ്ങള്‍:
 
മൈദ - 1/2 കിലോ
പഞ്ചസാര - 1/2 കിലോ
വെണ്ണ - 1/2 കിലോ
കോഴിമുട്ട - 1/2 കിലോ
ആപ്പിള്‍ പള്‍പ്പ് - 200 ഗ്രാം
കശുവണ്ടി - 100 ഗ്രാം
റെയിസിന്‍സ് - 100 ഗ്രാം
ടൂട്ടി ഫ്രൂട്ടി - 100 ഗ്രാം
ഓറഞ്ച് തൊലി അരിഞ്ഞത് - കുറച്ച്
ബേക്കിംഗ് പൌഡര്‍ - 1 1/2 ടീസ്പൂണ്‍
പാല്‍ - 1 1/2 കപ്പ്
കേക്ക് ജീരകം - ഒരു നുള്ള്
വാനിലാ എസന്‍സ് - 1 ടീസ്പൂണ്‍
ജാതിക്കാപ്പൊടി - 1/2 ടീസ്പൂണ്‍
 
പാകം ചെയ്യേണ്ട വിധം:
 
ബേക്കിംഗ്പൌഡറും മൈദയും കൂടി മൂന്നുതവണ കുഴച്ചെടുക്കുക. ഇതില്‍ പഞ്ചസാരയും വെണ്ണയും കുഴച്ചെടുക്കുക. മാര്‍ദ്ദവം കൈവരുന്നതുവരെ അടിച്ച് മയപ്പെടുത്തുക. അതിനു ശേഷം മുട്ടയുടെ ഉണ്ണി ഓരോന്നായി ചേര്‍ക്കുക. ചേരുവകളില്‍ പാല്‍, ആപ്പിള്‍ പള്‍പ്പ് എന്നിവ ചേര്‍ത്ത് യോജിപ്പിക്കുക. അതിനുസേഷം ജാതിക്കാപ്പൊടി, കേക്ക് ജീരകം, വാനിലാ എസന്‍സ്,ടൂട്ടി ഫ്രൂട്ടി, ഓറഞ്ച് തൊലി എന്നിവ ചേര്‍ക്കുക. വെണ്ണമയം പുരട്ടിയ കടലാസ് കേക്ക് ടിന്നില്‍ ഇട്ട് ചേരുവ ഇതിലൊഴിച്ച് 200 ഡിഗ്രി സെന്‍റീഗ്രേഡില്‍ 40 മിനിറ്റ് ബേക്ക് ചെയ്യുക.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഭക്ഷണത്തിനു ശേഷം ഉടനെ കുളിക്കാറുണ്ടോ? എങ്കിൽ സൂക്ഷിക്കണം!