Select Your Language

Notifications

webdunia
webdunia
webdunia
webdunia

വീട്ടിൽ തന്നെ ഉണ്ടാക്കാം കിടിലൻ ലഡു!

വീട്ടിൽ തന്നെ ഉണ്ടാക്കാം കിടിലൻ ലഡു!

അനു മുരളി

, ചൊവ്വ, 28 ഏപ്രില്‍ 2020 (16:43 IST)
മധുരം ഇഷ്ടമില്ലാത്തവർ ഉണ്ടോ? മധുരമെന്ന് പറയുമ്പോൾ തന്നെ ഓർമ വരിക ലഡു ആയിരിക്കും. ലഡു ഉണ്ടാക്കാൻ വളരെ എളുപ്പമാണ്. പക്ഷേ, മടിയാണെന്ന് മാത്രം. ലഡു ഉണ്ടാക്കുന്നത് വലിയ ബുദ്ധിമുട്ടാണ് എന്ന തെറ്റായ ധാരണകൊണ്ടാണിത്. എന്നാൽ ലഡു വളരെ വേഗത്തിൽ വീട്ടിൽതന്നെയുണ്ടാക്കുന്നത് എങ്ങനെയെന്ന് നോക്കാം.
 
ആവശ്യമായ ചേരുവകൾ: 
 
കടലമാവ് - 1 കപ്പ്
പഞ്ചസാര - മുക്കാല്‍ കപ്പ്
കുക്കിംങ് സോഡ - ഒരു നുള്ള്
ഫുഡ് കളര്‍ ലെമണ്‍- റെഡ് കളര്‍
ഏലയ്ക്ക പൊടി - കാല്‍ സ്പൂണ്‍
മുന്തിരി - ആവശ്യത്തിന്
എണ്ണ - ആവശ്യത്തിന് 
 
തയ്യാറാക്കുന്ന വിധം:
 
ഒരു കപ്പിലേക്ക് കടലമാവും സോഡാ പൊടിയും ചേർത്ത് വെള്ളമൊഴിച്ച് ദോശമാവിന്റെ പരുവത്തിൽ നന്നായി മിക്സ് ചെയ്യുക. ഇതു മാറ്റിവച്ച ശേഷം ഒരു പാനിൽ കാൽകപ്പ് വെള്ളത്തിൽ പഞ്ചസാര ചേർത്ത് പഞ്ചസാര ലായനി തയ്യാറാക്കുക. നന്നായി അലിഞ്ഞു ചേർന്ന് ഒട്ടുന്ന പരുവമാകുമ്പോൾ ആവശ്യമെങ്കിൽ കളർ ചേർക്കാം. 
 
അടുപ്പിലുള്ള പഞ്ചസാരലായനിയിലേക്ക് ഏലക്കപൊടി ചേർത്ത് നന്നായി മിക്സ് ചെയ്യുക. ശേഷം ഇത് മാറ്റിവക്കാം. അടുത്തതയി ഒരു ഫ്രൈ പാനിൽ എണ്ണ ചൂടാക്കിയ ശേഷം തയ്യാറാക്കിവച്ചിരിക്കുന്ന മാവ് ചെറിയ അരിപ്പയിലൂടെ എണ്ണയിലേക്ക് ഒഴിച്ച് ബൂന്തി ഉണ്ടാക്കുക. ശേഷം പഞ്ചസാര പാന വീണ്ടും അടുപ്പത്ത് വക്കുക. തയ്യാറാക്കിയിരിക്കുന്ന ബൂന്തി പഞ്ചാസരാപാനയിലേക്ക് ചേർത്ത് നന്നായി ഇളക്കുക. ഇനി അൽ‌പനേരം മൂടിവച്ച വേവിക്കാം. തീ ഓഫ് ചെയ്ത് ചെറു ചൂടിൽ ഉരുട്ടിയെടുക്കാം. ലഡു തയ്യാർ. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ആർത്തവ സമയത്ത് പ്രധാനമായും ശ്രദ്ധിക്കേണ്ടത് എന്തൊക്കെ?