ആർത്തവ ദിവസങ്ങളിൽ സ്‌ത്രീകൾക്ക് മൂഡ് മാറ്റം ഉണ്ടാകുന്നത് സാധാരണമാണ്. അത് മനസിലാക്കി നിൽക്കുന്നവർ ചുറ്റിനും ഉണ്ടെങ്കിൽ മറ്റ് ടെൻഷനുകളോ ബുദ്ധിമുട്ടുകളോ അധികം ഉണ്ടാകില്ല. ഈ സമയങ്ങളിലാണ് സ്ത്രീകൾ ഏറ്റവും അധികം വൃത്തിയെക്കുറിച്ച് ആകുലതപ്പെടുക. ശരീരം വൃത്തിയായി സൂക്ഷിക്കുന്നതി ശ്രദ്ധിക്കുന്നതുപോലെ തന്നെ ചുറ്റുപാടും ശുചിത്വമുള്ളതാക്കാൻ അവർ ശ്രമിക്കും.
ഈ സമയങ്ങളിൽ ശരീരം എത്ര വൃത്തിയായി സൂക്ഷിച്ചാലും ചിലർക്ക് അണുബാധ ഏൽക്കാൻസാധ്യതയുണ്ട്. ആർത്തവകാലങ്ങളിൽ അണുബാധ ഉണ്ടാകുന്നതിന്റെ പ്രധാന കാരണം ഉപയോഗിക്കുന്ന സാനിറ്ററി പാഡുകൾ ആയിരിക്കും. പാഡിലടങ്ങിയിരിക്കുന്ന പദാര്‍ത്ഥങ്ങളിലേതെങ്കിലും നമ്മുടെ ശരീരവുമായി ഒത്തുപോകാകിരിക്കുന്നത് മൂലമാണ് ഇത് സംഭവിക്കുന്നത്. ഒപ്പം, ആറ് മണിക്കൂറിൽ കൂടുതൽ ഒരു സാനിറ്ററി പാഡ് ഉപയോഗിക്കാൻ പാടില്ല എന്നതും സ്ത്രീകൾ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. ഇടയ്ക്ക് പാഡ്ന്റെ ബ്രാൻഡ് ഒന്ന് മാറ്റി നോക്കാവുന്നതുമാണ്. യോനീഭാഗങ്ങളില്‍ നനവ് ഇരിക്കുന്നതാണ് പ്രധാനമായും അണുബാധയ്ക്ക് കാരണമാകുന്നത്. എപ്പോഴും കഴുകിക്കഴിഞ്ഞാന്‍ ഉണങ്ങിയ കോട്ടണ്‍ തുണി കൊണ്ട് വൃത്തിയാക്കുകയാണ് വേണ്ടത്.