Webdunia - Bharat's app for daily news and videos

Install App

നിങ്ങളുടെ ഫോണില്‍ ഈ സൂചനകള്‍ കാണുന്നുണ്ടോ? ഫോണ്‍ സ്‌ക്രീന്‍ ആരോ റെക്കോര്‍ഡ് ചെയ്യുന്നുണ്ട്!

സിആര്‍ രവിചന്ദ്രന്‍
ബുധന്‍, 18 ഡിസം‌ബര്‍ 2024 (17:11 IST)
ഇന്ന് തട്ടിപ്പുകള്‍ പല രീതിയിലാണ്. പലതരം ടെക്‌നോളജികള്‍ ഉപയോഗിച്ചാണ് തട്ടിപ്പുകള്‍ നടത്തുന്നത്. അതില്‍ ഒന്നാണ് നമ്മുടെ ഫോണ്‍ ഹാക്ക് ചെയ്ത ശേഷം നമ്മുടെ ഫോണിന്റെ സ്‌ക്രീന്‍ റെക്കോര്‍ഡ് ചെയ്ത് അത് വെച്ച് ബ്ലാക്ക് മെയില്‍ ചെയ്യുന്നത്. അത്തരത്തില്‍ നിങ്ങളുടെ ഫോണിന്റെ സ്‌ക്രീന്‍ മറ്റൊരാള്‍ റെക്കോര്‍ഡ് ചെയ്യുകയാണോ എന്ന് നിങ്ങളുടെ ഫോണ്‍ തന്നെ നിങ്ങള്‍ക്ക് ചില സൂചനകള്‍ നല്‍കും. അവ എന്തൊക്കെയാണെന്ന് നോക്കാം. 
 
അത്തരത്തില്‍ സ്‌ക്രീന്‍ റെക്കോര്‍ഡ് ചെയ്യുമ്പോള്‍ നിങ്ങളുടെ ഫോണിന്റെ മൈക്കും ക്യാമറയും ഓണ്‍ ആയിരിക്കും. അത്തരത്തില്‍ ഇവ രണ്ടും  ഓണ്‍ ആണെങ്കില്‍ നിങ്ങളുടെ ഫോണില്‍ പച്ച നിറത്തിലുള്ള നോട്ടിഫിക്കേഷന്‍ ലൈറ്റ് കത്തും. മറ്റൊന്ന് നിങ്ങളുടെ ഫോണിന്റെ മൈക്ക് ഓണ്‍ ആണെങ്കില്‍ നിങ്ങളുടെ ഫോണില്‍ നിങ്ങള്‍ക്ക് മൈക്കിന്റെ സിഗ്‌നല്‍ കാണാന്‍ സാധിക്കും.  മറ്റൊന്ന് ക്യാമറ വഴി റെക്കോര്‍ഡ് ചെയ്യുകയാണെങ്കില്‍ നിങ്ങളുടെ ക്യാമറയ്ക്ക് ചുറ്റും ഒരു ബ്രാക്കറ്റിന്റെ സിംബല്‍ കാണാന്‍ സാധിക്കും. 
 
ഇതുകൂടാതെ നിങ്ങളുടെ ഫോണിന്റെ സെറ്റിംഗ്‌സിലും നിങ്ങള്‍ക്ക് ചെക്ക് ചെയ്യാവുന്നതാണ്. നിങ്ങളുടെ അനുവാദമില്ലാതെ ക്യാമറയുടെയോ മൈക്കിന്റെയോ പെര്‍മിഷന്‍ നല്‍കിയിട്ടുണ്ടോ എന്ന് പരിശോധിക്കണം. ഇത്തരത്തില്‍ എന്തെങ്കിലും ഫോണില്‍ കാണുകയാണെങ്കില്‍ അസാധാരണമായി കാണുന്ന ലിങ്കുകളില്‍ ഒന്നും ക്ലിക്ക് ചെയ്യാതിരിക്കുക.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി നിസാരക്കാരനല്ല; പെട്രോള്‍ അടിക്കാന്‍ പമ്പുകളിലും കയറില്ല!

ബിലാലിനും മുകളിൽ പോകുമോ? അമൽ നീരദും സൂര്യയും ഒന്നിക്കുന്നു!

എല്ലാം കാണുക

ഏറ്റവും പുതിയത്

നിങ്ങളുടെ ഫോണില്‍ ഈ സൂചനകള്‍ കാണുന്നുണ്ടോ? ഫോണ്‍ സ്‌ക്രീന്‍ ആരോ റെക്കോര്‍ഡ് ചെയ്യുന്നുണ്ട്!

സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി എംപോക്‌സ് സ്ഥിരീകരിച്ചു, കൂടുതല്‍ ഐസൊലേഷന്‍ സംവിധാനം ക്രമീകരിക്കാൻ നിർദേശം നൽകി മന്ത്രി വീണാ ജോർജ്

Cabinet Meeting Decisions- December 18, 2024: ഇന്നത്തെ മന്ത്രിസഭായോഗ തീരുമാനങ്ങൾ

ജെമിനി എന്ന ആപ്പ് നിങ്ങള്‍ അറിയാതെ നിങ്ങളുടെ ഫോണില്‍ ഡൗണ്‍ലോഡ് ചെയ്തിട്ടുണ്ടോ? ഈ ആപ്പ് എന്താണെന്ന് നിങ്ങള്‍ക്കറിയാമോ?

സ്വകാര്യ സ്ഥാപനത്തിൽ നിന്ന് 22 ലക്ഷം തട്ടിയെടുത്ത സ്ഥാപന മാനേജർ പിടിയിൽ

അടുത്ത ലേഖനം
Show comments