Select Your Language

Notifications

webdunia
webdunia
webdunia
webdunia

പല്ലുണ്ടായാല്‍ മാത്രം പോര; അത് നല്ല പല്ല് തന്നെയായിരിക്കണം ! അല്ലെങ്കിലോ ?

പല്ലുണ്ടായാല്‍ പോര; അത് നല്ല പല്ല് തന്നെയാകണം

പല്ലുണ്ടായാല്‍ മാത്രം പോര; അത് നല്ല പല്ല് തന്നെയായിരിക്കണം ! അല്ലെങ്കിലോ ?
, ബുധന്‍, 30 ഓഗസ്റ്റ് 2017 (12:44 IST)
എത്ര വിഷമം ഉണ്ടെങ്കിലും ഒരു നല്ല ചിരിക്ക് അതെല്ലാം മാറ്റാനുള്ള കഴിവുണ്ട്. ചിരിക്കുമ്പോള്‍ നിരയൊത്ത പല്ലുകള്‍ കൂടിയുണ്ടെങ്കിലോ, ആ ചിരി കൂടുതല്‍ സുന്ദരമാകുകയും ചെയ്യും. നിരയൊത്ത പല്ലുകള്‍ വെറുതെ ഉണ്ടാകില്ല. അതിന് കുറച്ച് ശ്രദ്ധകൂടി നല്‍കേണ്ടത് ആവശ്യമാണ്. ദന്തരോഗങ്ങള്‍ക്ക് യഥാസമയത്ത് ചികിത്സ നല്കിയില്ലെങ്കില്‍ അത് ചിലപ്പോള്‍ മരണത്തിനു തന്നെ കാരണമായേക്കാം. 
 
ചുക്ക്‌, കുരുമുളക്‌, തിപ്പലി ഇവ പൊടിച്ച്‌ വെള്ളത്തിലിട്ട്‌ തിളപ്പിച്ച്‌ കവിള്‍ കൊള്ളുന്നത് പല്ലുകളെ സംരക്ഷിക്കാന്‍ സഹായകമാണ്. എന്തെങ്കിലും കഴിച്ചാല്‍ ഉടന്‍ തന്നെ വാ കഴുകുക. പല്ലുകള്‍ക്കുള്ളില്‍ ഒന്നും തങ്ങി നില്‍ക്കാന്‍ അനുവദിക്കരുത്. അങ്ങനെ ചെയ്താല്‍ അത് ദന്തക്ഷയത്തിന് കാരണമാകും. അതുപോലെ വായ്‌നാറ്റം ഒഴിവാക്കാന്‍ പിച്ചിപൂവിന്റെ ഇല, കരിങ്ങാലി, ഞെരിഞ്ഞില്‍ ഇവ പൊടിച്ച്‌ വായിലേക്ക്‌ പുക പിടിക്കുന്നതും നല്ലതാണ്.
 
ഗ്രാമ്പു വെള്ളത്തിലിട്ട്‌ തിളപ്പിച്ച്‌ കവിള്‍ കൊള്ളുന്നതും വായ്‌നാ‍റ്റം മാറ്റും. ഉപ്പും ഉമ്മിക്കരിയും ചേര്‍ത്ത്‌ തേയ്‌ക്കുന്നതിലൂടെ ദന്തരോഗങ്ങളും വായ്‌രോഗങ്ങളും ഉണ്ടാകാനുള്ള സാധ്യത കുറയ്‌ക്കാം. കാല്‍സ്യം അടങ്ങിയ ഭക്ഷണം കഴിക്കുന്നത്‌ പല്ലുകളുടെ ആരോഗ്യത്തിന്‌ ഉത്തമമാണ്‌. മുട്ടയുടെ വെള്ള, മുള്ള്‌ കഴിക്കാവുന്നതരം മത്സ്യങ്ങള്‍ ഇവയെല്ലാം കാല്‍സ്യത്തിന്റെ സ്രോതസുകളാണ്‌.
 
ഇലക്കറികളും ധാന്യവര്‍ഗങ്ങളും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം. മോണയുടെ ആരോഗ്യത്തിന്‌ വെറ്റമിന്‍ സി അടങ്ങിയ നെല്ലിക്ക, മാതളനാരങ്ങ എന്നിവ കഴിക്കാവുന്നതാണ്. പുളിയുള്ള പദാര്‍ത്ഥങ്ങള്‍ അമിതമായി കഴിക്കുന്നത്‌ തടയണം. പല്ലിന്റെ ഇനാമലിനെ സംരക്ഷിക്കാന്‍ അത് ആവശ്യമാണ്. അമിത ചൂടും അമിത തണുപ്പുമുള്ളവയുടെ ഉപയോഗവും നന്നല്ല.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അതിനുശേഷം ഉടന്‍ തന്നെ ബാത്‌റൂമിലേക്ക് ഓടുന്ന പതിവുണ്ടോ ? എങ്കില്‍ പണി ഉറപ്പ് !