Select Your Language

Notifications

webdunia
webdunia
webdunia
webdunia

അതിനുശേഷം ഉടന്‍ തന്നെ ബാത്‌റൂമിലേക്ക് ഓടുന്ന പതിവുണ്ടോ ? എങ്കില്‍ പണി ഉറപ്പ് !

ആനന്ദകരമായ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ ചില നുറുങ്ങുകള്‍

അതിനുശേഷം ഉടന്‍ തന്നെ ബാത്‌റൂമിലേക്ക് ഓടുന്ന പതിവുണ്ടോ ? എങ്കില്‍ പണി ഉറപ്പ് !
, ബുധന്‍, 30 ഓഗസ്റ്റ് 2017 (12:36 IST)
ആവേശകരമായ ലൈംഗികബന്ധത്തിലേര്‍പ്പെടുകയും അത് കഴിഞ്ഞ ഉടന്‍ തന്നെ പഠനത്തിനോ വായനക്കോ പോകുകയോ അല്ലെങ്കില്‍ തിരിഞ്ഞുകിടന്ന് ഉറങ്ങുകയോ ചെയ്യുന്ന പങ്കാളിയാണോ നിങ്ങള്‍ക്കുള്ളത് ? എങ്കില്‍ സെക്സ് തീര്‍ന്നയുടന്‍ മറ്റ് ചില ജോലികള്‍ ചെയ്യാനായി പങ്കാളി കാത്തിരിക്കുകയാണെന്നും അല്ലെങ്കില്‍ സെക്സിനിടയിലും പങ്കാളിയുടെ മനസില്‍ മറ്റുള്ള ചില കാര്യങ്ങളാണുള്ളതെന്നുമുള്ള സൂചനയാണ് നല്‍കുന്നത്. ഇത്തരത്തില്‍ ചെയ്യുന്നുണ്ടെങ്കില്‍ അവിടെ സെക്സിന്‍റെ ആഹ്ലാദം നീണ്ടുനില്‍ക്കുകയില്ല. എന്തെല്ലാം കാര്യങ്ങളാണ് സെക്സിലേര്‍പ്പെട്ട് കഴിഞ്ഞയുടന്‍ ചെയ്യാന്‍ പാടില്ലാത്തതെന്ന് നോക്കാം...
 
പങ്കാളികളിലൊരാളോ അല്ലെങ്കില്‍ രണ്ടു പേരുമോ സെക്സ് കഴിഞ്ഞയുടനേ ഉറക്കത്തിലേക്ക് വീണുപോകുകയാണ് പതിവ്. ഇത് സെക്സിന്‍റെ ഭംഗി തന്നെ കെടുത്തിക്കളയുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. ഒരുമിച്ച് ഷവറില്‍ കുളിക്കുകയെന്നത് ഒരു നല്ല രതിപൂര്‍വ്വ കേളിയാണ്. സെക്സിനിടയില്‍ പങ്കാളികളുടെ മേല്‍ അഴുക്ക് പുരളുന്നത് സാധാരണമാണ്. അത് വൃത്തിയാക്കുന്നതിനും പ്രശ്നമില്ല. എന്നാല്‍ സെക്സ് കഴിഞ്ഞയുടന്‍ തന്നെ ബാത്ത്‍റൂമിലേക്ക് ഓടുന്നത് ഒരു ശരിയായ കാര്യമല്ല. നിങ്ങളുടെ പങ്കാളി സെക്സിന്റെ മൂഡിലായിരിക്കുമ്പോള്‍ ഇത്തരത്തില്‍ കഴുകാനായി പോകുന്നത് ഒഴിവാക്കേണ്ട ഒരു കാര്യമാണ്.
 
കാമാസക്തിയുണ്ടാക്കുന്ന തരത്തിലുള്ള ഭക്ഷണം സെക്സിന് മുമ്പായി പങ്കാളിക്കൊപ്പം കഴിക്കുന്നത് വളരെ നല്ലതാണ്. എന്നാല്‍ സെക്സിന് ശേഷം കഴിക്കാനായി അടുക്കളയിലേക്ക് പോകുന്നത് ഒഴിവാക്കുകയും വേണം. കൂടാതെ സെക്സ് ആസ്വദിക്കേണ്ട സയത്ത് മൊബൈല്‍ ഫോണില്‍ മെസ്സേജോ മിസ്സ്ഡ് കോളോ കാത്തിരിക്കുന്നത് ശരിയല്ല. ചില പങ്കാളികള്‍ക്ക് മാറിക്കിടന്ന് ഉറങ്ങുന്ന ശീലമുണ്ടാകും. എന്നാല്‍ സെക്സിന് ശേഷം പതിവായി തലയിണയും വിരിപ്പുമെടുത്ത് മറ്റൊരു മുറിയിലേക്ക് ഉറങ്ങാന്‍ പോകുന്നത് ഒഴിവാക്കേണ്ട കാര്യമാണ്. സെക്സിന്റെ നിമിഷങ്ങള്‍ ആസ്വദിക്കുക. ഇത് സെക്സിന് ശേഷമുള്ള നിമിഷങ്ങളും ആസ്വാദ്യകരമാക്കുന്നതിന് ഉപകരിക്കും.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മണ്‍പാത്രങ്ങളില്‍ പാചകം ചെയ്യുന്നവര്‍ അറിയൂ... നിങ്ങളുടെ കരളും വൃക്കയും നശിക്കുകയാണ് !