നടൻ ഹരി വിവാഹിതനായി; വേദിയിൽ താരമായി നടൻ ദിലീപ്

വ്യാഴം, 6 സെപ്‌റ്റംബര്‍ 2018 (09:06 IST)
ഒരു താര വിവാഹത്തിന് കൂടി സാക്ഷ്യം വഹിച്ചിരിക്കുകയാണ് മലയാള സിനിമ. നടനും മിമിക്രി ആർടിസ്റ്റും തിരക്കഥാക്രത്തുമായ ഹരി വിവാ‍ഹിതനായി. രമേഷ് പിഷാരടിയാണ് ചിത്രങ്ങൾ പുറത്തുവിട്ടത്. സുഹൃത്തുക്കളും സഹപ്രവര്‍ത്തകരുമുള്‍പ്പടെ നിരവധി പേര്‍ ചടങ്ങില്‍ പങ്കെടുത്തിരുന്നു. 
 
ശ്രീലക്ഷ്മിയെയാണ് ഹരി ജീവിത സഖിയാക്കിയത്.  ജയറാം, എംജി ശ്രീകുമാറും ഭാര്യയും, വിഷ്ണു ഉണ്ണിക്കൃഷ്ണന്‍, ദിലീപ്, ജയസൂര്യ, ടിനി ടോം, മണിയന്‍പിള്ള രാജു തുടങ്ങി വന്‍താരനിര തന്നെ ഹരിയെ ആശീര്‍വദിക്കാനെത്തിയിരുന്നു. രമേഷ് പിഷാരടിയുടെ സിനിമാജീവിതത്തിലെ സുപ്രധാന ചിത്രമായ പഞ്ചവര്‍ണ്ണതത്തയ്ക്ക് തിരക്കഥയൊരുക്കിയത് ഹരിയായിരുന്നു. 

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം ശമ്പളം പിടിച്ചുവാങ്ങില്ല, ദുരിതാശ്വാസനിധിയിലേക്ക് ഒരു മാസത്തെ ശമ്പളത്തിനായി അഭ്യർത്ഥനയും സമ്മർദ്ദവും തുടരും