Select Your Language

Notifications

webdunia
webdunia
webdunia
webdunia

കൂടുതല്‍ താരങ്ങള്‍ മക്കൾ നീതി മയ്യത്തിലേക്ക് ?; നടി കോവൈ സരള കമല്‍ഹാസന്റെ പാര്‍ട്ടിയില്‍ ചേര്‍ന്നു

kovai sarala
ചെന്നൈ , ശനി, 9 മാര്‍ച്ച് 2019 (09:29 IST)
പ്രമുഖ തമിഴ് സിനിമാനടി കോവൈ സരള കമൽഹാസന്റെ മക്കൾ നീതി മയ്യം പാർട്ടിയിൽ ചേർന്നു. മക്കള്‍ നീതി മയ്യം ഓഫീസില്‍ വെള്ളിയാഴ്ച നടന്ന വനിതാ ദിനാഘോഷച്ചടങ്ങില്‍ വെച്ചാണ് നടി പാര്‍ട്ടിയിലെത്തിയ വിവരം ഔദ്യോഗികമായി അറിയിച്ചത്.

മക്കൾ നീതി മയ്യം സമൂഹത്തിൽ മാറ്റം കൊണ്ടുവരും. സിനിമാ നടൻമാർ രാഷ്‌ട്രീയത്തിലേക്ക് വരുന്നത് നല്ല പ്രവണതയാണ്. വൈവിധ്യങ്ങളായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന നടീ നടൻമാർക്ക് സാധാരണക്കാരുടെ പ്രശ്നങ്ങൾ മറ്റാരേക്കാളും ഉൾക്കൊള്ളാനും സങ്കടങ്ങൾ ഒപ്പാനും പറ്റും. കമൽഹാസന്റെ പാർട്ടിയെ ഇഷ്ടപ്പെടുന്നതും ഇതുകൊണ്ടാണെന്നും കോവൈ സരള വ്യക്തമാക്കി.

കഴിഞ്ഞവര്‍ഷം ഫെബ്രുവരിയിലാണ് കമല്‍ഹാസന്‍ മക്കള്‍ നീതി മയ്യം തുടങ്ങിയത്. നടിമാരായ ശ്രീപ്രിയ, കമിലനാസര്‍ തുടങ്ങിയവര്‍ പാര്‍ട്ടി അംഗങ്ങളാണ്.

ലോക്‍സഭ തെരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ നില്‍ക്കെ സിനിമാ രംഗത്തുള്ളവര്‍ പാര്‍ട്ടിയിലേക്ക് വരുന്നത് ഗുണം ചെയ്യുമെന്ന വിലയിരുത്തലിലാണ് മക്കൾ നീതി മയ്യം.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കശ്‌മീരില്‍ സൈനികനെ ഭീകരർ തട്ടിക്കൊണ്ടുപോയി; തിരച്ചില്‍ ശക്തമാക്കി സൈന്യം