Select Your Language

Notifications

webdunia
webdunia
webdunia
webdunia

വരുന്ന ലോക്‍സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കും; പ്രഖ്യാപനവുമായി കമൽഹാസൻ

വരുന്ന ലോക്‍സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കും; പ്രഖ്യാപനവുമായി കമൽഹാസൻ

kamal haasan
ന്യൂഡല്‍ഹി , ശനി, 22 ഡിസം‌ബര്‍ 2018 (14:34 IST)
2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് നടനും മക്കള്‍ നീതി മയ്യം പാര്‍ട്ടി അധ്യക്ഷനുമായ കമല്‍ഹാസന്‍. സ്ഥാനാര്‍ഥികളെ തിരഞ്ഞെടുക്കാന്‍ ഉടന്‍ തന്നെ കമ്മറ്റി രൂപവത്കരിക്കും. വികസനത്തിലൂന്നിയുള്ള പ്രചരണമാകും പാര്‍ട്ടി നടത്തുകയെന്നും അദ്ദേഹം പറഞ്ഞു.

സമാന ചിന്താഗതിക്കാരായ പാര്‍ട്ടികളുമായി സഖ്യത്തിനു തയ്യാറാണ്. എന്നാല്‍, തമിഴ്‌നാടിന്റെ ഡി എന്‍ എയില്‍ മാറ്റം വരുത്താന്‍ ശ്രമിക്കുന്ന പാര്‍ട്ടികളുമായി സഖ്യം ചേരില്ലെന്നും കമല്‍ വ്യക്തമാക്കി.

സഖ്യത്തിനു നേതൃത്വം നല്‍കുകയാണോ അതോ സഖ്യത്തിന്റെ ഭാഗമാവുകയാണോ എന്ന കാര്യം പറയാറായിട്ടില്ല. തെരഞ്ഞെടുപ്പിൽ ശക്തമായി തന്നെ പോരാടുമെന്നും ചെന്നൈയിൽ സംഘടിപ്പിച്ച വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.

2018 ഫെബ്രുവരിയിലാണ് കമല്‍ഹാസന്‍ മക്കള്‍ നീതി മയ്യം സ്ഥാപിച്ചത്. പീപ്പിള്‍സ് ജസ്റ്റിസ് ഫോറം എന്നാണ് പാര്‍ട്ടിയുടെ ഇംഗ്ലീഷ് നാമകരണം.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പിഞ്ചുകുഞ്ഞിന്റെ മൂക്ക് കടിച്ചെടുത്തു, തലയോട്ടിയും വാരിയെല്ലും തകർത്തു, സ്വന്തം കുഞ്ഞിനെ അതി ക്രൂരമായി കൊന്ന അച്ഛന് കിട്ടിയ ശിക്ഷ ഇങ്ങനെ