Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഓഫീസെന്ന് പറഞ്ഞ് വിളിച്ച് വരുത്തിയത് വീട്ടിലേക്ക്, വൃത്തികേടുകൾ പറഞ്ഞപ്പോൾ ശരീരം വിയർത്തു: നടി ശാലു വെളിപ്പെടുത്തുന്നു

ലീക്കായ ആ വീഡിയോയ്ക്ക് പിന്നിൽ ആര്?

ഓഫീസെന്ന് പറഞ്ഞ് വിളിച്ച് വരുത്തിയത് വീട്ടിലേക്ക്, വൃത്തികേടുകൾ പറഞ്ഞപ്പോൾ ശരീരം വിയർത്തു: നടി ശാലു വെളിപ്പെടുത്തുന്നു
, ബുധന്‍, 12 ജൂണ്‍ 2019 (15:04 IST)
കാസ്റ്റിങ് കൗച്ചിങ്ങിനെക്കുറിച്ച് ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി തെന്നിന്ത്യൻ യുവനടി ശാലു ശ്യാമു രംഗത്തെത്തിയിരുന്നു. തന്റെ കൂടെ കിടക്കുകയാണെങ്കിൽ വിജയ് ദേവേരക്കൊണ്ടയുടെ ചിത്രത്തിലെ നായിക വേഷം സംവിധായകൻ ഓഫർ ചെയ്തിരുന്നുവെന്ന് ശാലു കുറച്ച് ദിവസങ്ങൾക്ക് മുൻപ് പറഞ്ഞിരുന്നു. 
 
ഇതിനു പിന്നാലെ ശാലുവിന്റെ ഒരു ഡാൻസ് വീഡിയോ ലീക്കായിരുന്നു. ഒരാള്‍ക്കൊപ്പം നൃത്തം ചെയ്യുന്ന ദൃശ്യങ്ങളാണത്. വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചതോടെ അസഭ്യവര്‍ഷവുമായി ചിലര്‍ രംഗത്ത് വന്നു. വീഡിയോ പുറത്ത് വിട്ടത് ആരാണെന്ന് അറിയില്ലെന്നും അത് തന്റെ ഭാവി ജീവിതത്തെ ഗുരുതരമായി ബാധിക്കുമെന്ന ഭയമുണ്ടെന്നും നടി വെളിപ്പെടുത്തുന്നു. 
 
സംവിധായകന്റെ പേര് പറയാന്‍ ശാലു വിസമ്മതിച്ചു. തെലുങ്ക് സിനിമയിലെ പ്രശസ്ത സംവിധായകനാണ് അയാള്‍ എന്ന് മാത്രമാണ് അവര്‍ പറഞ്ഞത്. സംഭവത്തെക്കുറിച്ച് നടി പറയുന്നത് ഇങ്ങനെ.
 
സിനിമയുടെ ഓഡീഷന് സാരി ധരിച്ചു വരാന്‍ എന്നോട് പറഞ്ഞു. മേല്‍വിലാസവും തന്നു. അയാളുടെ ഓഫീസില്‍ വച്ചാണ് അഭിമുഖമെന്ന് പറഞ്ഞിരുന്നു. എന്നാല്‍ അവിടെ എത്തിയപ്പോഴാണ് അത് ഓഫീസ് അല്ലെന്നും അയാളുടെ വീടാണെന്നും എനിക്ക് മനസ്സിലായത്. എന്നോട് വൃത്തിക്കെട്ട കാര്യങ്ങള്‍ അയാള്‍ സംസാരിക്കാന്‍ തുടങ്ങി. അത് കേട്ടപ്പോള്‍ എന്റെ ശരീരം ആകെ വിയര്‍ക്കാന്‍ തുടങ്ങി. അയാള്‍ എ.സി ഓണ്‍ ചെയ്തു. ചതി മനസ്സിലായ ഞാന്‍ അവിടെ നിന്ന് ഓടി രക്ഷപ്പെട്ടു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വിപണി കീഴടക്കാൻ ഗ്യാലക്സി M40 എത്തി, സ്മാർട്ട്‌ഫോണിന്റെ കൂടുതൽ സവിശേഷതകൾ ഇങ്ങനെ !