Select Your Language

Notifications

webdunia
webdunia
webdunia
webdunia

എഡിജിപിയുടെ മകള്‍ പൊലീസ് ഡ്രൈവറെ മര്‍ദ്ദിച്ച സംഭവം; കേസ് അട്ടിമറിക്കാനുള്ള ഡിജിപിയുടെ ശ്രമം പാളി

കേസ് അട്ടിമറിക്കാനുള്ള ഡിജിപിയുടെ ശ്രമം പാളി

എഡിജിപിയുടെ മകള്‍ പൊലീസ് ഡ്രൈവറെ മര്‍ദ്ദിച്ച സംഭവം; കേസ് അട്ടിമറിക്കാനുള്ള ഡിജിപിയുടെ ശ്രമം പാളി
തിരുവനന്തപുരം , ഞായര്‍, 24 ജൂണ്‍ 2018 (12:09 IST)
പൊലീസ് ഡ്രൈവര്‍ ഗവാസ്‌കറിനെ മർദ്ദിച്ച പരാതിയിൽ കേസ് അട്ടിമറിക്കാൻ ശ്രമം. വാഹനമോടിച്ചത് ഗവാസ്‌കറല്ലെന്ന് വരുത്താനായിരുന്നു എഡിജിപിയുടെ നീക്കം. ഇതിനായി ഡ്യൂട്ടി രജിസ്‌റ്റർ തിരുത്തുകയായിരുന്നു. സംഭവ ദിവസം വാഹനമോടിച്ചത് ഗവാസ്‌ക്കറല്ലെന്ന് വരുത്താനായിരുന്നു ഉദ്ദേശം. 
 
സംഭവ ദിവസം വാഹനമോടിച്ചത് ജെയ്‌സൺ എന്നയാളാണെന്ന് എഴുതിച്ചേർത്തു. എന്നാൽ വാഹനമെടുത്തത് ആശുപത്രിയിൽ നിന്നാണെന്ന് ജെയ്‌സൺ പറഞ്ഞു. രാവിലെ വാഹനമോടിച്ചത് ഗവാസ്‌ക്കറാണെന്നുള്ള മൊഴി രേഖപ്പെടുത്തിയിട്ടുമുണ്ട്. അതേസമയം, ഗവാസ്‌ക്കർക്കെതിരെയുള്ള പരാതിയിൽ എഡിജിപി സുധേഷ് കുമാറിന്റെ മകൾ വീണ്ടും മൊഴി തിരുത്തിയതിന്റെ തെളിവുകളും മറ്റും ഇന്നലെ പുറത്തുവന്നിരുന്നു.
 
ഗവാസ്കര്‍ക്കെതിരായ എഡിജിപിയുടെ മകളുടെ പരാതിയിലും ആശുപത്രി രേഖയിലും പൊരുത്തക്കേടുകള്‍ വ്യക്തമായതോടെയാണു ക്രൈംബ്രാഞ്ച് സംഘം മൊഴിയെടുത്തത്. ഗവാസ്കര്‍ ഓടിച്ച പൊലീസ് ജീപ്പിന്റെ ടയര്‍ കാലിലൂടെ കയറി പരുക്കേറ്റെന്ന മൊഴിയാണ് ക്രൈംബ്രാഞ്ചിനോടും എഡിജിപിയുടെ മകള്‍ ആവര്‍ത്തിച്ചത്. എന്നാല്‍ ചികിത്സിച്ച ആശുപത്രിയിലെ ഡോക്ടറോടു പറഞ്ഞത് ഓട്ടോയിടിച്ചു പരുക്കേറ്റെന്നായിരുന്നു. ഈ പൊരുത്തക്കേട് എന്താണെന്നു ക്യത്യമായി വ്യക്തമാക്കിയിട്ടില്ലെന്നാണ് അന്വേഷണസംഘം പറയുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കേന്ദ്രമന്ത്രി ആയതുകൊണ്ട് എന്തും പറയാമെന്ന് കരുതരുത്, പീയുഷ് ഗോയലിന്റേതു വിടുവായത്തം: മുഖ്യമന്ത്രി