‘ആ സ്ഥാനം ഏറ്റെടുക്കരുത്, അവർ നിങ്ങളെ ഇല്ലാതാക്കും‘ - ശ്വേതാ മേനോന് ഭീഷണി
അമ്മയുടെ നിർവാഹക സമിതിയിൽ അംഗമായാൽ ശ്വേതയെ അവർ വെറുതെ വിടില്ല?
Publish Date: Mon, 11 Jun 2018 (11:33 IST)
Updated Date: Mon, 11 Jun 2018 (11:43 IST)
നടി ശ്വേതാ മേനോന് നേരെ ഭീഷണി. ഫോണിലൂടെ അഞ്ജാതരായ ചിലർ ഭീഷണിപ്പെടുത്തിയതായി ശ്വേതാ പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു. ഞായറാഴ്ച രാവിലെ മുതല്‍തന്നെ പലരും ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയെന്നാണ് ശ്വേത സൈബര്‍ പോലീസിന് നല്‍കിയ പരാതിയില്‍ പറയുന്നത്.
'അമ്മ'യുടെ നിര്‍വാഹകസമിതി അംഗമായി ശ്വേതയെ നാമനിര്‍ദേശം ചെയ്തിരുന്നു. പലരും അഭിനന്ദനം അറിയിച്ച് വിളിച്ചു. എന്നാൽ, ചിലർ ഭീഷണി സ്വരത്തിലൂടെയായിരുന്നു കാര്യങ്ങൾ സംസാരിച്ചത്. ആ സ്ഥാനം ഏറ്റെടുത്താൽ നിങ്ങളുടെ മേഖലയിൽ ഉള്ളവർ തന്നെ നിങ്ങളെ ഇല്ലാതാക്കും എന്നാണ് വിളിച്ചവർ പറഞ്ഞതെന്ന് താരം പറയുന്നു.
നടന്‍ മോഹന്‍ ലാല്‍ പ്രസിഡന്റായ അമ്മയുടെ പുതിയ ഭരണസമിതി ജൂണ്‍ 24 നാണ് ചുമതലയേല്‍ക്കുന്നത്. ശ്വേതാ മേനോനെ കൂടാതെ ഹണി റോസ്, രചന നാരായണന്‍ കുട്ടി, മുത്തുമണി തുടങ്ങിയവർ ഭരണസമിതിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ്.