അമ്മയുടെ തീരുമാനം താരജാക്കന്മാർ അനുസരിച്ചു, അവഗണിച്ച് യുവതാരങ്ങൾ!

തിരക്കുകൾ മാറ്റിവെയ്ക്കാൻ ആവശ്യപ്പെട്ടിട്ടും പൃഥ്വിയും മഞ്ജുവും എത്തിയില്ല!

Webdunia
വെള്ളി, 11 മെയ് 2018 (14:34 IST)
മലയാള സിനിമയിലെ താരങ്ങളെല്ലാം ഒരുമിച്ചെത്തിയൊരു വേദിയായിരുന്നു അമ്മമമഴവില്ല്. കണ്ണഞ്ചിപ്പിക്കുന്ന പ്രകടനവുമായാണ് താരങ്ങള്‍ എത്തിയത്. വലിപ്പച്ചെറുപ്പമില്ലാതെ തിരക്കുകളെല്ലാം മാറ്റി വെച്ച് താരങ്ങളെല്ലാം തിരുവനന്തപുരത്ത് ഒത്തുചേർന്നപ്പോൾ ചിലർ മാത്രം പരിപാടിയിൽ നിന്നും വിട്ട് നിന്നു. 
 
മമ്മൂട്ടി, മോഹന്‍ലാല്‍, ദുല്‍ഖര്‍ സല്‍മാന്‍, ടൊവിനോ തോമസ്, ആസിഫ് അലി തുടങ്ങിയ താരങ്ങളെല്ലാം പരിപാടിയിൽ പങ്കെടുക്കാനെത്തിയപ്പോൾ ചിലരുടെ അസാന്നിധ്യം ചർച്ചയായി. അമ്മമഴവില്ല് നടക്കുന്ന സമയത്ത് സിനിമാചിത്രീകരണം നിര്‍ത്തി വെക്കണമെന്നും തിരക്കുകൾ മാറ്റിവെച്ച് എല്ലാവരും പങ്കെടുക്കണമെന്നും അമ്മ സംഘടന അറിയിച്ചിരുന്നു. 
 
താരരാജാക്കന്‍മാര്‍ ഉള്‍പ്പടെയുള്ളവര്‍ ഇക്കാര്യം കൃത്യമായി പാലിക്കുകയും ചെയ്തിരുന്നു. എന്നാൽ യുവതാരങ്ങളിൽ ചിലർ ഈ തീരുമാനം അപ്പാടെ അവഗണിക്കുകയായിരുന്നു. മാമാങ്കത്തിന്റെ രണ്ടാം ഷെഡ്യൂളിനുള്ള തയ്യാറെടുപ്പ് പുരോഗമിക്കുന്നതിനിടയിലാണ് മമ്മൂട്ടി എത്തിയത്. മോഹന്‍ലാല്‍ ഒടിയന്‍ പൂര്‍ത്തിയാക്കിയതിന് ശേഷമുള്ള അടുത്ത സിനിമയില്‍ ജോയിന്‍ ചെയ്യാനിരിക്കുകയാണ്.  
 
നേരത്തെ ഏറ്റുപോയ പരിപാടികള്‍ക്കല്ലാതെ കഴിവതും സിനിമാചിത്രീകരണത്തില്‍ നിന്നും ഈ സമയത്ത് വിട്ടുനില്‍ക്കണമെന്നായിരുന്നു അമ്മ നിര്‍ദേശിച്ചത്. ഈ നിർദേശം അക്ഷരം പ്രതി അനുസരിക്കുകയായിരുന്നു ടൊവിനോ, ആസിഫ് അലി, പാർവതി, അപർണ തുടങ്ങിയ താരങ്ങളെല്ലാം . 
 
എന്നാൽ, യുവതാരങ്ങളിൽ പൃഥ്വിരാജും ഫഹദ് ഫാസിലും എത്താത്തത് ചർച്ച ചെയ്യപ്പെടുകയാണ്. ജെനൂസ് മുഹമ്മദ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട് താരം ഹിമാലയത്തിലായിരുന്നു. പക്ഷേ, തിരുവനന്തപുരത്ത് ഉണ്ടായിരുന്നിട്ടും ഫഹദ് ഫാസിൽ എത്തിയില്ലെന്നാണ് റിപ്പോർട്ട്.  
 
ഇത്തവണ ഇന്ദ്രജിത്തും പരിപാടിയിൽ എത്തിയില്ല. പുതിയ ചിത്രമായ താക്കോലുമായി ബന്ധപ്പെട്ട് ഗോവയിലാണ് താരമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ജയസൂര്യ എത്തിയപ്പോൾ കുഞ്ചാക്കോ ബോബനും എത്തുമെന്നായിരുന്നു എല്ലാവരും കരുതിയത്. എന്നാൽ, തന്റെ പുതിയ ചിത്രത്തിന്റെ ചിത്രീകരണവുമായി ബന്ധപ്പെട്ട് റോമിലാണ് താരം ഇപ്പോള്‍.
 
ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്യുന്ന മൂത്തോനുമായി ബന്ധപ്പെട്ട് നിവിന്‍ പോളി ശ്രീലങ്കയിലാണ്. അതോടൊപ്പം, മഞ്ജു വാര്യരും സ്ഥലത്തില്ല. ഓസ്‌ട്രേലിലയയിലായിരുന്നു താരം ഈ സമയത്ത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

യുഎസ് വിസ നിരസിച്ചതിനെ തുടര്‍ന്ന് വനിതാ ഡോക്ടര്‍ ജീവനൊടുക്കി

ഇന്ത്യന്‍ റെയില്‍വേ മുതിര്‍ന്ന പൗരന്മര്‍ക്ക് നല്‍കുന്ന ഈ ആനുകൂല്യങ്ങളെ പറ്റി അറിയാമോ

കുപ്രസിദ്ധ മോഷ്ടാവ് ബണ്ടി ചോര്‍ കൊച്ചിയില്‍ പിടിയില്‍

'ശബരിമല ഡ്യൂട്ടി കഴിഞ്ഞ് തിരിച്ചുവരൂ, യഥാര്‍ത്ഥ പണി കാണിച്ചുതരാം'; ഭീഷണി മുഴക്കിയ പോലീസ് അസോസിയേഷന്‍ ജില്ലാ സെക്രട്ടറിയെ സസ്പെന്‍ഡ് ചെയ്തു

ക്രെഡിറ്റ് കാര്‍ഡ് ക്ലോസ് ചെയ്യാന്‍ പോവുകയാണോ? ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം

അടുത്ത ലേഖനം
Show comments