Select Your Language

Notifications

webdunia
webdunia
webdunia
webdunia

‘ക്ഷമ പറയാനോ? അതിന് ഞാൻ ചെയ്ത തെറ്റെന്താണ് ? ‘ - ഐശ്വര്യ റായിയെ അധിക്ഷേപിച്ച സംഭവത്തിൽ മാപ്പ് പറയില്ലെന്ന് വിവേക് ഒബ്‌റോയ്

‘ക്ഷമ പറയാനോ? അതിന് ഞാൻ ചെയ്ത തെറ്റെന്താണ് ? ‘ - ഐശ്വര്യ റായിയെ അധിക്ഷേപിച്ച സംഭവത്തിൽ മാപ്പ് പറയില്ലെന്ന് വിവേക് ഒബ്‌റോയ്
, ചൊവ്വ, 21 മെയ് 2019 (10:19 IST)
മുന്‍ കാമുകിയും നടിയുമായ ഐശ്വര്യ റായിയെ സോഷ്യല്‍ മീഡിയയില്‍ പരസ്യമായി അധിക്ഷേപിച്ച സംഭവത്തിൽ മാപ്പ് പറയില്ലെന്ന് നടൻ വിവേക് ഒബ്‌റോയ്. എ എൻ ഐയുടെ മാധ്യപ്രവർത്തകനോടാണ് താൻ ചെയ്തതിൽ തെറ്റെന്താണെന്ന് മനസിലാകുന്നില്ലെന്ന് അദ്ദേഹം പറഞ്ഞത്. 
 
‘ക്ഷമ പറയുന്നതിൽ എനിക്ക് കുഴപ്പമൊന്നുമില്ല. പക്ഷേ, ഞാൻ ചെയ്തതിൽ എന്താണ് തെറ്റ്?. ചെയ്തതിൽ എന്തെങ്കിലും തെറ്റ് ഉണ്ടെങ്കിൽ ഞാൻ മാപ്പ് പറയും, പക്ഷേ ഇതിൽ എന്തേലും തെറ്റുള്ളതായിട്ട് എനിക്ക് തോന്നുന്നില്ല’- വിവേക് പറഞ്ഞു, 
 
അഭിപ്രായ സര്‍വെ, എക്സിറ്റ് പോള്‍, തിരഞ്ഞെടുപ്പ് ഫലം ഇവ മൂന്നും തമ്മിലുള്ള അന്തരത്തെക്കുറിച്ച് പവന്‍ സിംഗ് എന്നൊരാള്‍ പങ്കുവച്ച മീം ആണ് വിവേക് പങ്കുവച്ചിരിക്കുന്നത്. ഒപ്പീനിയന്‍ പോളും എക്സിറ്റ് പോളും തിരഞ്ഞെടുപ്പ് ഫലവും തമ്മില്‍ യാതൊരു ബന്ധവുമുണ്ടാകില്ലെന്നാണ് മീമില്‍ പറയുന്നത്.
 
ഇതില്‍ രാഷ്ട്രീയമില്ലെന്നും ജീവിതമാണെന്നും വിവേക് മീം പങ്കുവച്ച് കുറിച്ചു. മീം സൃഷ്ടിച്ച വ്യക്തിയുടെ സര്‍ഗാത്മകതയെ അദ്ദേഹം പ്രശംസിക്കുകയും ചെയ്തു.
 
ഐശ്വര്യയുമായുള്ള പ്രണയത്തിന്റെ പേരില്‍ സല്‍മാന്‍ ഖാന്‍ തന്നെ ഭീഷണിപ്പെടുത്തി എന്ന് വിവേക് വെളിപ്പെടുത്തിയിരുന്നു. 2003-ലാണ് വിവേക്- സല്‍മാന്‍ പ്രശ്‌നം രൂക്ഷമാകുന്നത്. ഐശ്വര്യയുമായുള്ള സൗഹൃദം അവസാനിപ്പിച്ചില്ലെങ്കില്‍ തന്നെ കൊല്ലുമെന്ന് സല്‍മാന്‍ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയതായി വിവേക് ആരോപിച്ചിരുന്നു. ബോളിവുഡില്‍ തനിക്കെതിരേ അപ്രഖ്യാപിത വിലക്കുണ്ടായിരുന്നുവെന്ന് 2017-ല്‍ ഒരു അഭിമുഖത്തില്‍ വിവേക് പറഞ്ഞിരുന്നു.
 
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കുന്ന പി.എം നരേന്ദ്ര മോദിയാണ് വിവേകിന്റെ ഏറ്റവും പുതിയ ചിത്രം. വിവാദങ്ങള്‍ക്കൊടുവില്‍ ചിത്രം മെയ് 24-ന് പുറത്തിറങ്ങുകയാണ്. ഒമങ് കുമാറാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വിദ്യാഭ്യാസം പ്ലസ് ടു മാത്രം, വാദിച്ച് ജയിച്ചത് മുഴുവൻ ക്രിമിനൽ കേസുകൾ; വ്യാജ വക്കീലിന്റെ പരിഞ്ജാനം കണ്ട് അന്തം‌വിട്ട് കോടതി