സ്വയംഭോഗത്തെക്കുറിച്ച് തുറന്നെഴുതി, സസ്‌പെൻസ് ബാക്കിവെച്ച് അർച്ചന കവി

സ്വയംഭോഗത്തെക്കുറിച്ച് തുറന്നെഴുതി, സസ്‌പെൻസ് ബാക്കിവെച്ച് അർച്ചന കവി

Webdunia
വെള്ളി, 4 ജനുവരി 2019 (15:23 IST)
നടിയും വ്ലോഗറുമായ അർച്ചനാ കവിയുടെ ഏറ്റവും പുതിയ ബ്ലോഗാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. സ്വയംബോഗത്തെക്കുറിച്ചാണ് നടി ഇപ്പോൾ തുറന്ന് എഴുതിയിരിക്കുന്നത്. അർച്ചനയുടെ കാഴ്‌ച്ചപ്പാടിലുള്ള സംഭവങ്ങളാണ് താരം ബ്ലോഗിൽ കുറിച്ചത്.
 
സ്വയംഭോഗത്തെ കുറിച്ച് ഭർത്താവിന്റെ സുഹൃത്തുക്കൾക്കൊപ്പം നടത്തിയ ചർച്ചയും തുറന്നുപറച്ചിലുകളുമാണ് ബ്ലോഗിൽ പ്രതിപാദിച്ചിരിക്കുന്നത്. ‘ഏതു സംഭവത്തിനും മൂന്നു കാഴ്ചപ്പാടുകളുണ്ടാകും. ഒന്ന് എന്റേതും രണ്ടാമത്തെ നിന്റേതും മൂന്നാമത്തേത് യാഥാർഥ്യവും. ഈ സംഭവം എന്റെ കാഴ്ചപ്പാടിലൂടെയാണ് വിവരിക്കുന്നത്’ അർച്ചന ആമുഖമായി കുറിച്ചു. 
 
വിവിധ സ്ഥലങ്ങളിൽ നിന്ന് സുഹൃത്തുക്കൾ സ്വയം‌ഭോഗം ചെയ്തത് അവർ വളരെ ലാഘവത്തോടെ പറയുന്നതുകേട്ട് അസ്വസ്ഥതയല്ല, മറിച്ച് അദ്ഭുതം തോന്നിയെന്നു അർച്ചന പറയുന്നു. എത്ര കൂളായാണ് പുരുഷന്മാർ ഇത്തരം കാര്യങ്ങൾ പങ്കുവയ്ക്കുന്നതെന്നും അർച്ചന പറയുന്നു.
 
അതേസമയം, സ്ത്രീയെ പ്രതിനിധീകരിക്കുന്ന ഒരാളെന്ന നിലയിൽ ഇത്തരം ചർച്ചകളിൽ 'കൂൾ' ആയി ഇരിക്കേണ്ടി വന്നെന്നും അർച്ചന എഴുതിയിട്ടുണ്ട്. എന്നാൽ സുഹൃത്തുക്കളുടെ കഥ പറഞ്ഞതിന് ശേഷം അർച്ചനയുടെ അനുഭവം കേൾക്കാൻ കാത്തിരിക്കുന്നിടത്ത് ബ്ലോഗ് അവസാനിക്കുകയാണ്.
 
എന്നാൽ വായനക്കാരിൽ പലർക്കും ആകാംക്ഷ തന്നെയാണ് ഉള്ളത്. തുടർക്കഥ കേൾക്കാനായി കാത്തിരിക്കുകയാണെന്നാണ് വായനക്കാരിൽ ഭൂരിഭാഗം പേരും പറഞ്ഞിരിക്കുന്നത്. വലിയൊരു ആകാംക്ഷയിൽ ബ്ലോഗ് നിറുത്തിയത് വല്ലാത്തൊരു തീരുമാനമായിപ്പോയെന്നും ചിലർ പറയുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Iran Protests : ഇറാനിൽ സാമ്പത്തിക പ്രക്ഷോഭം രൂക്ഷം:ഖമനേയിയെ പുറത്താക്കണമെന്ന് ആവശ്യം, സംഘർഷത്തിൽ 27 മരണം

T20 Worldcup 2026 : ടി20 ലോകകപ്പില്‍ ഇന്ത്യയില്‍ കളിക്കാനാവില്ല, ബംഗ്ലാദേശിന്റെ ആവശ്യം തള്ളി ഐസിസി

കയ്യിൽ കുപ്പിയുമായി നടക്കുന്ന സാറ തെൻഡുൽക്കർ; ബിയർ ബോട്ടിലെന്ന് സോഷ്യൽമീഡിയ; സൈബറാക്രമണം രൂക്ഷം

ഇനിയെങ്കിലും പാഠം പഠിച്ച് തിരുത്തണം, ജനങ്ങൾ എൽഡിഎഫിൽ നിന്ന് അകന്നു, തുറന്ന് പറഞ്ഞ് ബിനോയ് വിശ്വം

Mammootty: ഇങ്ങനെ വേണം നിര്‍മാതാക്കള്‍ ആയാല്‍, സ്റ്റാര്‍ഡം അറിഞ്ഞ് കളിക്കണം; ക്യൂബ്‌സിനു കൈയടി

എല്ലാം കാണുക

ഏറ്റവും പുതിയത്

ബിജെപി ഓഫീസിലെ യോഗത്തിൽ കോൺഗ്രസ് കൗൺസിലർമാർ; ഭരണം പിടിക്കാൻ സഖ്യം, വിചിത്രം !

തൃശൂർ വൈകാരികമായി അടുപ്പമുള്ള സ്ഥലം, പാർട്ടി പറഞ്ഞാൽ എവിടെയും മത്സരിക്കാം: സന്ദീപ് വാര്യർ

ആനയുടെ തുമ്പിക്കൈയില്‍ നിന്ന് ആറുമാസം പ്രായമായ കുഞ്ഞ് വഴുതി വീണു; പാപ്പാന്‍ കസ്റ്റഡിയില്‍, കുഞ്ഞിന്റെ അച്ഛന്‍ ഒളിവില്‍

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ബോംബ് ഭീഷണി സന്ദേശം; ബോംബ് സ്‌ക്വാഡെത്തി

Iran Protests : ഇറാനിൽ സാമ്പത്തിക പ്രക്ഷോഭം രൂക്ഷം:ഖമനേയിയെ പുറത്താക്കണമെന്ന് ആവശ്യം, സംഘർഷത്തിൽ 27 മരണം

അടുത്ത ലേഖനം
Show comments